ഉംറ കര്‍മ്മത്തിനായി മലയാളികള്‍ അടങ്ങുന്ന തീര്‍ത്ഥാടകര്‍ പുണ്യ നഗരിയില്‍ എത്തിതുടങ്ങി

mecca

ജിദ്ദ: ഉംറ കര്‍മ്മത്തിനായി തീര്‍ത്ഥാടകര്‍ പുണ്യ നഗരിയില്‍ എത്തിതുടങ്ങി. കഴിഞ്ഞ ദിവസം ഇന്ത്യയില്‍നിന്നുള്ള ആദ്യ സംഘം മക്കയില്‍ നിന്നെത്തി. മലയാളികളുടെ സംഘമാണ് കഴിഞ്ഞ ദിസം മക്കയിലെത്തിയത്. ഹജജ് കാലം അവസാനിച്ചതോടെ പുതിയ വര്‍ഷത്തെ ഉംറ സിസണ് തുടക്കമായി. ഇന്ത്യയില്‍ നിന്നുള്ള പ്രഥമ ഉംറ തീര്‍ത്ഥാടക സംഘമായ മലയാളി ഹാജിമാര്‍ കഴിഞ്ഞ ദിവസം പുണ്യ നഗരിയില്‍ എത്തുകയും ചെയ്തു.

അല്‍ഹിന്ദ് ഗ്രുപ്പ് വഴി 48 പേരടങ്ങിയ സംഘമാണ് കഴിഞ്ഞ ദിവസം മക്കയില്‍ എത്തിയത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്നും ഇത്തിഹാദ് വിമാനത്തില്‍ അബൂദാബി വഴിയാണ് തീര്‍ത്ഥാടകര്‍ പുണ്യ നഗരിയില്‍ എത്തിയത്. മിസ്ഫലയിലെ ഇബ്രാഹിം ഖലീല്‍ റോഡിലാണ് ഇവരുടെ താമസം. പതിനഞ്ച് ദിവസത്തെ വിസാ കാലാവധിയിലെത്തിയ സംഘം ഒരാഴ്ചയിലധികം മക്കയിലും അവശേഷിക്കുന്ന ദിവസം മദീനയിലും താമസിച്ചായിരിക്കും നാട്ടിലേക്ക് മണടങ്ങുക.

ഉംറ വിസക്ക് പുതിയ നിരക്ക് പ്രാബല്ല്യത്തില്‍ വന്നശേഷമുള്ള ആദ്യ സംഘമാണ് കഴിഞ്ഞ ദിവസം പുണ്യ നഗരിയില്‍ എത്തിയത്. മുമ്പ് ഉംറ കര്‍മ്മം നിര്‍വ്വഹിച്ചവരാണെങ്കില്‍ വീണ്ടും ഉംറ കര്‍മ്മത്തിനെത്തിയാല്‍ 2000 സൗദി റിയാല്‍ ഫീസ് ഈടാക്കുന്നുണ്ട്. ഇതുപ്രകാരം ഇന്ത്യയില്‍നിന്നും വീണ്ടും ഉംറ കര്‍മ്മത്തിനെത്തുന്ന തീര്‍ത്ഥാടകര്‍ ഏകദേശം 35000 രുപ കൂടുതല്‍ നല്‍കേണ്ടിവന്നിട്ടുണ്ട്. ഇതനുസരിച്ച് ആദ്യമായി ഉംറ കര്‍മ്മത്തിനെത്തുന്നവര്‍ക്ക് 60000 രുപയും ഒന്നില്‍ കൂടുതല്‍ ഉംറ കര്‍മ്മത്തിനെത്തുന്നവര്‍ക്ക് ഒരുലക്ഷം വരെ ഫീസാണ് ഈടാക്കിവരുന്നത്.

DONT MISS
Top