ഒരു കുഞ്ഞും വരയ്ക്കരുത് ഈ ചിത്രങ്ങള്‍; തന്നെ വൈദികന്‍ പീഡിപ്പിച്ചുവെന്ന് പുറംലോകമറിഞ്ഞത് അഞ്ചുവയസുകാരി വരച്ച ഭീതിയേകുന്ന ചിത്രങ്ങളിലൂടെ

paster-arrested

അറസ്റ്റിലായ വൈദികന്‍

മോണ്ടെസ് ക്ലാരോസ്: തങ്ങളുടെ പൊന്നുമകള്‍ വരച്ച ചിത്രം ഉണ്ടാക്കിയ ഞെട്ടലില്‍ നിന്ന് ഇത് വരെ മുക്തരായിട്ടില്ല ബ്രസീലിലെ മോണ്ടെസ് ക്ലാരോസ് സ്വദേശികളായ മാതാപിതാക്കള്‍. കളിചിരികളുമായി പാറിപ്പറന്നു നടന്നിരുന്ന അവള്‍ പെട്ടെന്നൊരു ദിവസം മിണ്ടാതായി. സ്‌കൂളില്‍ പോകാനും കളിക്കാനുമെല്ലാം അഴള്‍ മടിച്ചു. ഇംഗ്ലീഷ് ക്ലാസ് എന്ന് കേള്‍ക്കുമ്പോള്‍ അവള്‍ ഭയന്നു. എന്നാല്‍ പൊന്നോമനയ്ക്ക് എന്തു പറ്റിയെന്ന് അവളുടെ അച്ഛനോ അമ്മയ്‌ക്കോ കണ്ടെത്താന്‍ കഴിഞ്ഞില്ല.

ഒടുവില്‍ കാരണമറിയാനും മകളെ പഴയതു പോലെയാക്കാനുമായി കുട്ടികളുടെ മന:ശാസ്ത്രത്തില്‍ വിദഗ്ധനായ ഒരാളുടെ അടുത്ത് കൊണ്ടുപോയതാണ് വഴിത്തിരിവായത്. കാരണമറിയാന്‍ അവളുടെ നോട്ട്ബുക്കുകള്‍ പരിശോധിക്കാനായി അമ്മയോട് പറഞ്ഞത് ഇദ്ദേഹമാണ്. തന്റെ ഇഗ്ലീഷ് നോട്ട് പുസ്തകത്തിന്റെ മറുവശത്ത് അവള്‍ വരച്ച ചിത്രങ്ങള്‍ അവളുടെ മാറ്റത്തിന്റെ കാരണം വിളിച്ചുപറഞ്ഞു.

പെണ്‍കുട്ടി വരച്ച ഒരു ചിത്രം

പെണ്‍കുട്ടി വരച്ച ഒരു ചിത്രം

സമീപത്തെ നഴ്‌സറി സ്‌കൂളിലാണ് അവള്‍ പഠിക്കുന്നത്. മിക്കപ്പോഴും വൈദികനായ ഒരാള്‍ മാത്രമാണ് ഇവിടെ അധ്യാപകനായി ഉണ്ടാകാറുള്ളത്. ഇംഗ്ലീഷ് പഠിപ്പിക്കുന്ന ഇയാള്‍ ഈ പെണ്‍കുട്ടിയെ സമീപമുള്ള പള്ളിമുറിയിലേക്ക് കൊണ്ടുപോകുകയും മിഠായ കൊടുത്ത ശേഷം ലൈംഗികചൂഷണത്തിന് ഇരയാക്കുകയും ചെയ്യാറുണ്ടായിരുന്നു എന്ന കാര്യം പുറം ലോകമറിഞ്ഞത് അവള്‍ വരച്ച ചിത്രങ്ങളിലൂടെയാണ്. ഉടന്‍ തന്നെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ വൈദികനായ ഫാദര്‍ ജോജോ ഡിസില്‍വയെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

വൈദികനായ തന്റെ ഇംഗ്ലീഷ് അധ്യാപകന്‍ തന്നോട് കാണിച്ചതെല്ലാം അവള്‍ വരച്ചിട്ടിരുന്നു. അവളെ കൗണ്‍സിലിംഗ് ചെയ്ത് വരച്ച ചിത്രങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍ അവള്‍ തന്നെ സംഭവിച്ച കാര്യങ്ങളെല്ലാം പറയുകയാണ് ഉണ്ടായത്. അടച്ചിട്ട മുറിയില്‍ നടക്കുന്ന കാര്യങ്ങള്‍ ആരോടെങ്കിലും പറയുന്നത് പാപമാണ് എന്ന് പറഞ്ഞ് വൈദികന്‍ പേടിപ്പിച്ചതായും പെണ്‍കുട്ടി പറഞ്ഞു. പ്രതിയായ വൈദികനെ ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്.

14721445_10209539219972698_51569194890615753_n

പെണ്‍കുട്ടി വരച്ച മറ്റൊരു ചിത്രം

DONT MISS
Top