ജമ്മുകശ്മീരിലെ ബാരാമുള്ളയില്‍ ആയുധങ്ങളുമായി രണ്ട് ഭീകരര്‍ പിടിയില്‍

representational picture

representational picture

ശ്രീനഗര്‍ : ജമ്മുകശ്മീരിലെ ബാരാമുള്ള ജില്ലയില്‍ ആയുധങ്ങളുമായി രണ്ട് ജയ്ഷ് ഇ മുഹമ്മദ് ഭീകരര്‍ പിടിയിലായി. കനിസ്‌പോര മേഖലയില്‍വച്ചാണ് ഇവര്‍ പിടിയിലായത്. 52 രാഷ്ട്രീയ റൈഫിള്‍സും സ്‌പെഷല്‍ ഓപ്പറേഷന്‍ ഗ്രൂപ്പും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരരെ പിടികൂടിയത്.

എകെ 47 തോക്ക്, പിസ്റ്റള്‍, ഗ്രനേഡ് തുടങ്ങിയ ആയുധങ്ങള്‍ ഇവരുടെ പക്കല്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്. ജയ്ഷ്, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദ ഗ്രൂപ്പുകളുടെ ചിഹ്നങ്ങളും ഇവരുടെ കൈവശമുണ്ടായിരുന്നു. സാംബ മേഖലയില്‍ ഒരു പാക് ചാരന്‍ പിടിയിലായതിനു പിന്നാലെയാണ് രണ്ട് ഭീകരര്‍ അറസ്റ്റിലായിരിക്കുന്നത്.

ഇന്നലെ കഠ്‌വ ജില്ലയില്‍ ബിഎസ്എഫ് നടത്തിയ പ്രത്യാക്രമണത്തില്‍ ഏഴ് പാക് സൈനികരും ഒരു ഭീകരനും കൊല്ലപ്പെട്ട സാഹചര്യത്തില്‍ അതിര്‍ത്തിയില്‍ അതീവ ജാഗ്രത തുടരുകയാണ്. ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെയുണ്ടായ ആക്രമണത്തെത്തുടര്‍ന്നാണു ബിഎസ്എഫ് തിരിച്ചടിച്ചത്. എന്നാല്‍, ഒരു ഗ്രാമീണന്‍ മാത്രമാണ് കൊല്ലപ്പെട്ടതെന്നും പാക് സൈനികര്‍ കൊല്ലപ്പെട്ടിട്ടില്ലെന്നുമാണ് പാകിസ്താന്റെ നിലപാട്.

DONT MISS
Top