ജിയോയോട് കളിച്ചാല്‍ പണിപാളും, ഇന്റര്‍കണക്ഷന്‍ നിരോധിച്ച എയര്‍ടെല്‍, ഐഡിയ, വോഡാഫോണ്‍ കമ്പനികള്‍ക്ക് 3000 കോടി പിഴ

jio

മുംബൈ: ജിയോയ്ക്ക് ഇന്റര്‍കണക്ഷന്‍ നിഷേധിച്ച എയര്‍ടെല്‍, വോഡാഫോണ്‍, ഐഡിയ കമ്പനികള്‍ക്ക് 3000 കോടിയിലധികം രൂപയുടെ പിഴ. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(TRAI) ആണ് പിഴ വിധിച്ചത്. പുതിയ ബ്രാന്റായ ജിയോയ്ക്ക് വിപണിയിലെ ഭീമന്മാരായ കമ്പനികള്‍ പോയന്റ്‌സ് ഓഫ് ഇന്റര്‍കണക്ട് അഥവാ പിഒഐ ഗേറ്റ്‌വെ നിഷേധിച്ചതിനാണ് നടപടി. ഒരു നെറ്റ്‌വര്‍ക്കില്‍ നിന്നുമുള്ള കോള്‍ മറ്റ് നെറ്റ്‌വര്‍ക്കുകളുമായി കണക്ട് ചെയ്യുന്ന സംവിധാനമാണ് പിഒഐ.

ഇത് സംബന്ധിച്ച് ജിയോ ട്രായ്ക്കും പ്രധാനമന്ത്രിയുടെ ഓഫീസിനും ടെലികോം മന്ത്രാലയത്തിനും പരാതി നല്‍കിയിരുന്നു. ഭാരതി എയര്‍ടെല്‍, വോഡാഫോണ്‍, ഐഡിയ എന്നിവയ്ക്ക് മൊത്തമായി 3050 കോടി രൂപയുടെ പിഴയാണ് ട്രായ് ചുമത്തിയിരിക്കുന്നത്. എയര്‍ടെലിനും വോഡാഫോണിനും 21 സര്‍ക്കിളിനും ഐഡിയയ്ക്ക് 19 സര്‍ക്കിളിനും 50 കോടി വീതമാണ് പിഴ.

ജിയോ തരംഗമായി മാറിയതോടെ കൂടുതല്‍ ആളുകള്‍ ജിയോ കണക്ഷന്‍ എടുത്തിരുന്നു. അണ്‍ലിമിറ്റഡ് നെറ്റ് പാക്കായിരുന്നു ജിയോയെ വിപണിയിലെ താരമാക്കിയത്. ഈ രംഗത്തെ മത്സരത്തില്‍ നിന്നും ജിയോയെ പുറത്താക്കാനായാണ് കമ്പനികള്‍ കണക്ടിവിറ്റി അനുവദിക്കാതിരുന്നതെന്നാണ് ആരോപണം. ഇന്റര്‍കണക്ഷന്‍ നിഷേധിച്ചതോടെ ഭൂരിഭാഗം ഉപഭോക്താക്കള്‍ക്കും ഫോണ്‍ വിളിക്കാന്‍ സാധിച്ചിരുന്നില്ല.

DONT MISS
Top