അറിയാമോ, നിങ്ങളുടെ എടിഎം ബ്ലോക്കാക്കിയത് ചൈനീസ് വൈറസ്; സിംഗൂരില്‍ വിത്തിട്ട് പത്രങ്ങള്‍

dna

സുരക്ഷ മുന്‍ നിര്‍ത്തി രാജ്യത്തെ 32 ലക്ഷം എടിഎം കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്യുകയോ തിരിച്ചു വിളിക്കുകയോ ചെയ്തു. കാര്‍ഡ് വിവരങ്ങള്‍ ചോര്‍ന്നു എന്ന സംശയത്തെ തുടര്‍ന്നാണ് നടപടി. എസ്ബിഐ, എച്ച്ഡിഎഫ്‌സി, ഐസിഐസിഐ, യെസ് ബാങ്ക്, ആക്‌സിസ് ബാങ്ക് എടിഎമ്മുകളാണ് ബ്ലോക്ക് ചെയ്തിരിക്കുന്നത്. ചൈനീസ് വൈറസാണ് വിവരങ്ങള്‍ ചോര്‍ത്തിയത് എന്നാണ് വിവരം.

3-kaumudi-atm 5-deepika-atm 6-metrovartha-atm

ജിഎസ്ടി നടപ്പിലാക്കിയാല്‍ ഭക്ഷ്യവസ്തുക്കള്‍ക്ക് വിലകൂടും എന്ന് മനോരമ പറയുന്നു. അടുക്കളയ്ക്ക് അടിയാകും നികുതി വര്‍ദ്ധനവ്. അരിയ്ക്കും പഞ്ചസാരയ്ക്കും വിലകൂടാന്‍ പോകുന്നു.

7-manorama-gst

ഓര്‍ക്കുക, ഇനി വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റുമായി റിസര്‍വ്ഡ് കംപാര്‍ട്ട്‌മെന്റില്‍ കയറിയാല്‍ റെയില്‍വേ പിഴ ഈടാക്കാന്‍ പോവുകയാണ്. പുതിയ രീതി നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വേയില്‍ നിലവില്‍ വന്നു. ഉടന്‍ തന്നെ എല്ലായിടത്തും നടപ്പിലാക്കും.

1-mathrubhumi-railway
ഗൂണ്ടാം സംഘങ്ങളുടെ ആക്രമം പലയിടത്തും ഭീതി വിതച്ച് തുടരുകയാണ്. തൃശൂര്‍ പുതുക്കാട് അപമാനിച്ചവര്‍ക്ക് എതിരെ പരാതി നല്‍കിയ വീട്ടമ്മയെ ഗൂണ്ടകള്‍ വീടുകയറി ആക്രമിക്കുകയാണ് ചെയ്തത്.

2-manorama-attackവിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന് എതിരായ ആരോണങ്ങള്‍ തള്ളി ദേശാഭിമാനി ഇന്ന് രംഗത്ത് വന്നു. അദ്ദേഹം ക്രമക്കേട് നടത്തി എ ആരോപണം ശുദ്ധ കളവാണെന്ന് ദേശാഭിമാനി തെളിവ് സഹിതം വാര്‍ത്ത നല്‍കുന്നു.

10-deshabhimani-jacob

മുന്‍ മന്ത്രിമാരായ കെ ബാബുവും സി എന്‍ ബാലകൃഷ്ണനും വിജിലന്‍സ് അന്വേഷണത്തില്‍ കുടുങ്ങുകയാണ്. വിജിലന്‍സിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചു.

8-deshabhimani-babu 9-janayugom-cn

വിഎസിന്റെ മകന്‍ വി എ അരുകുമാറിന് എതിരെ അമിത സ്വത്ത് കേസില്‍ വിജിലന്‍സ് അന്വേഷണം നടത്താന്‍ പോകുന്നു എന്ന വാര്‍ത്തയ്ക്ക് വലിയ പ്രാധാന്യം നല്‍കിയിരുന്നു പത്രങ്ങള്‍. എന്നാല്‍, അന്വേഷണം നടത്തി തെളിവില്ല എന്ന് കണ്ടെത്തുമ്പോള്‍ ആ വാര്‍ത്തയെ തിരസ്‌ക്കരിക്കുകയാണ് പൊതുവില്‍ ഇന്ന് പത്രങ്ങള്‍ ചെയ്യുന്നത്.

12-mathrubhumi-arunkumar
ഐഎസിന്റെ ഇന്ത്യന്‍ മേധാവി മലയാളി ആണെന്ന് മംഗളം.

14-mangalam-is
വരുണ്‍ ഗാന്ധി ഹണി ട്രാപ്പില്‍ എന്നത് ദേശീയ ദിനപത്രങ്ങള്‍ വലിയ വാര്‍ത്തയാക്കുന്നുണ്ട്. ജനയുഗം ഇന്ന് ഒന്നാം പേജില്‍ വാര്‍ത്ത നല്‍കുന്നു.

18-janayugom-varun
ബംഗാളില്‍ സിപിഐഎം തോല്‍വിക്ക് കാരണമായ സിംഗൂരില്‍ ഒടുവില്‍ മമത വിത്ത് എറിഞ്ഞു. കടുക് വിത്ത് വിതയ്ക്കുന്ന മമതയുടെ ചിത്രം ഇന്ന് പത്രങ്ങളില്‍ കാണാം.

20-manorama-mamata
അതേ സമയം, ഇവിടെ ആലപ്പുഴ റാണി കായലില്‍ 25 വര്‍ഷത്തിന് ശേഷം കൃഷി തുടങ്ങി. മന്ത്രി വി എസ് സുനില്‍കുമാറാണ് വിത്തെറിഞ്ഞത്.

21-decan-photoകുഞ്ഞു കുരങ്ങിന് മുറിവേറ്റപ്പോള്‍ അമ്മക്കുരങ്ങിന് വലിയ സങ്കടമായി. ചോര പൊടിയുന്ന കുഞ്ഞിനെ പരിചരിക്കുന്ന അമ്മക്കുരങ്ങിന്റെ ചിത്രം ഇന്ന് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് തേക്കടിയില്‍ നിന്ന് പകര്‍ത്തി നല്‍കുന്നു.

22-express-photo
DONT MISS
Top