അല്‍പം ഒന്ന് ശ്രദ്ധിച്ചാല്‍ മതി; എടിഎം സുരക്ഷ ഉറപ്പ് വരുത്താന്‍ അഞ്ച് വഴികള്‍

atm

എടിഎം കൗണ്ടര്‍ തട്ടിപ്പുകള്‍ അടിക്കടി വര്‍ധിച്ച് വരികയാണ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ അരങ്ങേറിയ എടിഎം കവര്‍ച്ചകളും ഹാക്കിങുമെല്ലാം എടിഎം ഉപഭോക്താക്കളെ ആശങ്കാകുലരാക്കുന്നു. പക്ഷെ അല്‍പ്പമൊന്ന് ശ്രദ്ധിച്ചാല്‍ എടിഎം തട്ടിപ്പില്‍ നിന്നും രക്ഷപ്പെടാം. ഇതാ ചില വഴികള്‍

1.ബാങ്കിന്റെ എടിഎം കൗണ്ടറുകള്‍ മാത്രം ഉപയോഗിക്കുക, പിന്‍കോഡ് രഹസ്യമാക്കി വയ്ക്കുക

ഒറ്റപ്പെട്ട സ്ഥലത്തുള്ള, സിസി ടിവി ക്യാമറയില്ലാത്ത എടിഎം കൗണ്ടറുകള്‍ വളരെ അപകടകരമാണ്. ഇത്തരം കൗണ്ടറുകളില്‍ നിന്നും പണംപിന്‍വലിക്കുന്നത് പരമാവധി ഒഴിവാക്കുക. അതുപോലെ തന്നെ ഏതെങ്കിലും ബാങ്കുകളുടെ കൗണ്ടറുകള്‍ മാത്രം ഉപയോഗിക്കുക. രഹസ്യ പിന്‍ കോഡുകള്‍ എന്റര്‍ ചെയ്യുന്ന സമയത്ത് കൈകള്‍ ഉപയോഗിച്ച് പിന്‍ കോഡ് മറച്ച് വെക്കാനും ശ്രദ്ധിക്കുക.

2.മെസേജ് അലര്‍ട്ടുകള്‍

ബാങ്ക് ഇടപാടുകള്‍ക്ക് എസ്എംഎസ് അലര്‍ട്ട് ഉറപ്പ് വരുത്തുക. അക്കൗണ്ടില്‍ ഏതെങ്കിലും തരത്തിലുള്ള ഇടപാടുകളോ മറ്റോ ഉണ്ടായാല്‍ നിങ്ങളുടെ ഫോണിലേക്ക് എസ്എംഎസ് അലര്‍ട്ടുകള്‍ വരുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. ഇതിലൂടെ അക്കൗണ്ടില്‍ ഏതെങ്കിലും തരത്തിലുള്ള ക്രയവിക്രയം ഉണ്ടായാല്‍ ഉടനെ തന്നെ അറിയാന്‍ കഴിയും.

3. സങ്കീര്‍ണമായ പാസ്‌വേര്‍ഡുകള്‍

പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയുന്ന തരത്തിലുള്ള ചെറു പാസ് വേര്‍ഡുകള്‍ വയ്ക്കാതിരിക്കുക. പകരം സങ്കീര്‍ണ്ണവും നീളം കൂടിയതുമായവ ഉപയോഗിക്കുക. അതുപോലെ തന്നെ ഇടയ്ക്കിടെ പാസ് വേര്‍ഡ് മാറ്റാനും ശ്രദ്ധിക്കുക

4. ഓണ്‍ലൈന്‍ ഷോപ്പിങ്ങുകള്‍ നിയന്ത്രിക്കുക

ഇന്ന് ഏറ്റവും കൂടുതല്‍ ആളുകള്‍ ഷോപ്പിംഗ് നടത്തുന്നത് ഓണ്‍ലൈനിലാണ്. എന്നാല്‍ തട്ടിപ്പുകള്‍ കൂടുതലും അരങ്ങേറുന്നതും ഓണ്‍ലൈന്‍ ഷോപ്പിങ്ങിലൂടെയാണ്. സൈറ്റുകള്‍ക്ക് അക്കൗണ്ട് വിശദാംശങ്ങള്‍ നല്‍കുന്നതിലൂടെ ഹാക്ക് ചെയ്യുന്നവര്‍ക്ക് അനായാസം നിങ്ങളുടെ പാസ്‌വേര്‍ഡുകള്‍ കണ്ടെത്താന്‍ കഴിയും. അതുകൊണ്ട് ഓണ്‍ലൈന്‍ ഷോപ്പിംഗുകള്‍ പരമാവധി ഒഴിവാക്കുക. പകരം ക്യാഷ് ഓണ്‍ ഡെലിവറി രീതി സ്വീകരിക്കുക.

5. എടിഎം പിന്‍കോഡ് ആരുമായും പങ്ക് വെക്കാതിരിക്കുക

രഹസ്യ പിന്‍കോഡുകള്‍ ഒരുകാരണ വശാലും ആരുമായും പങ്ക് വയ്ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. അക്കൗണ്ട് വിവരങ്ങള്‍ ഇടയ്ക്കിടെ സ്വയം പരിശോധിച്ച് ഉറപ്പ് വരുത്താനും ശ്രദ്ധിക്കണം. ബാങ്കില്‍ നിന്നും ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണം.

DONT MISS
Top