വായു മലിനീകരണം; വാഹനങ്ങളില്‍ സിഎന്‍ജി സംവിധാനം നടപ്പാക്കുന്നതില്‍ നിലപാട് കടുപ്പിച്ച് ദേശീയ ഹരിത ട്രിബ്യൂണല്‍

ngt

ദില്ലി: ദില്ലിയിലെ വാഹനങ്ങളില്‍ സിഎന്‍ജി സംവിധാനം നടപ്പാക്കുന്നതില്‍ നിലപാട് കടുപ്പിച്ച് ദേശീയ ഹരിത ട്രിബ്യൂണല്‍. തലസ്ഥാന നഗരം ഗുരുതരമായ വായുമലിനീകരണം നേരിടുന്ന പശ്ചാത്തലത്തിലാണ് നടപടി. നേരത്തെ വായുമലിനീകരണ തോത് കുറയ്ക്കാന്‍ നടപ്പാക്കിയ ഒറ്റ-ഇരട്ട അക്ക വാഹന നിയന്ത്രണ പദ്ധതി പരാജയപ്പെട്ടതായി കേന്ദ്ര മലിനീകരണ നിയന്ത്രണ സമിതി കണ്ടെത്തിയിരുന്നു. സിഎന്‍ജി ഇന്ധനം നടപ്പാക്കുന്നതിലെ പ്രയോഗികതയെ സംബന്ധിച്ചുളള റിപ്പോര്‍ട്ട് നല്‍കാനും ട്രിബ്യൂണല്‍ നിര്‍ദ്ദേശിച്ചു.

ദില്ലിയിലെ വായുമലിനീകരണ തോത് നിയന്ത്രണ വിധേയമാക്കാന്‍ കൊണ്ടുവന്ന വിവിധങ്ങളായ പദ്ധതികള്‍ പാരാജയപ്പെട്ട സാഹചര്യത്തില്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ ദില്ലി സര്‍ക്കാരിനോട് വിഷയത്തില്‍ അടിയന്തര യോഗം ചേരാന്‍ ആവശ്യപ്പെട്ടിരുന്നു. നേരത്തെ തന്നെ തലസ്ഥാന നഗരിയില്‍ നടപ്പാക്കിയ ഒറ്റ-ഇരട്ട അക്കങ്ങളില്‍ അവസാനിക്കുന്ന വാഹനങ്ങള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ നിരത്തുകളില്‍ ഇറക്കുന്നത് വിലക്കുന്ന പദ്ധതി പാരാജയമായിരുന്നെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ സമിതി കണ്ടെത്തിയിരുന്നു.

ngt-f

ഈ സാഹചര്യത്തിലാണ് സിഎന്‍ജി ഇന്ധനം നിര്‍ബന്ധമാക്കുന്നത് സംബന്ധിച്ച് നിലപാട് അറിയിക്കാന്‍ ദില്ലി ഉള്‍പ്പെടെയുള്ള അഞ്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ദേശീയ ഹരിത ട്രിബ്യൂണലിന്റെ നിര്‍ദ്ദേശം. അന്തരീക്ഷ മലിനീകരണം ഉണ്ടാകാത്ത സിഎന്‍ജി ഇന്ധനം രാജ്യത്തുടനീളം അവതരിപ്പിക്കുന്നതിന്റെ മുന്നോടിയാണ് ട്രിബ്യൂണലിന്റെ നടപടി.

ദേശീയ തലസ്ഥാന നഗരിയിലെ വായുമലിനീകരണത്തിന്റെന മുഖ്യകാരണം നാല് അയല്‍ സംസ്ഥാനങ്ങളാണെന്ന് നേരത്തെ ട്രിബ്യൂണല്‍ ചൂണ്ടികാട്ടിയിരുന്നു. അതിനാല്‍ ദില്ലിയ്ക്ക് ഒപ്പം യുപി, ഹരിയാന, പഞ്ചാബ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളോട് സിഎന്‍ജി നടപ്പാക്കുന്നത് സംബന്ധിച്ച് സത്യവാങ്മൂലം നല്‍കാന്‍ ട്രിബ്യൂണല്‍ അധ്യക്ഷന്‍ സ്വതന്തര്‍ കുമാര്‍ ആവശ്യപ്പെട്ടു.

DONT MISS
Top