ദിവസങ്ങളെടുത്ത് പകര്‍ത്തിയ ഒറാംഗ് ഉട്ടാന്റെ അപൂര്‍വ്വ മരംകയറ്റത്തിന്റെ ചിത്രത്തിന് പുരസ്‌കാരം; ചിത്രത്തിന്‍റെ കഥ വായിക്കാം, ഈ വര്‍ഷത്തെ മികച്ച വൈല്‍ഡ്‌ലൈഫ് ചിത്രങ്ങള്‍ കാണാം

untitled-1

ടിം ലമാന്‍ – അദ്ദേഹം പകര്‍ത്തിയ ചിത്രം

ലണ്ടന്‍: ബ്രിട്ടീഷ് നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയം നടത്തിയ ലോക വന്യജീവി ഫോട്ടോഗ്രാഫി മത്സരത്തില്‍ ഈ വര്‍ഷത്തെ മികച്ച വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ക്കുള്ള പുരസ്‌കാരം അമേരിക്കയില്‍ നിന്നുള്ള ടിം ലമാന്‍ സ്വന്തമാക്കി. 95 രാജ്യങ്ങളില്‍ നിന്നായി 50,000 പേരാണ് മത്സരത്തില്‍ പങ്കെടുത്തത്. ഒറാംഗ് ഉട്ടാംഗ് വിഭാഗത്തില്‍ പെട്ട ആള്‍ക്കുരങ്ങിന്റെ ചിത്രമാണ് ടിം ലമാനെ പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്.

ഇന്തോനേഷ്യയിലെ നിത്യഹരിത ഉള്‍വനത്തില്‍ നിന്നുമാണ് ചിത്രം എടുത്തത്. 100 അടിയിലേറെ ഉയരമുള്ള വലിയ മരത്തിലെ തടിച്ച വേരിലൂടെ മുകളിലേക്ക് കയറിപ്പോകുന്ന ബോര്‍ണിയന്‍ ഒറാംഗ് ഉട്ടാംഗിന്റെ ചിത്രം ടിം എടുത്തത് ദിവസങ്ങള്‍ നീണ്ട പ്രയത്‌നത്തിനൊടുവിലാണ്. മരത്തിനു മുകളിലെ പഴുത്ത കായ പറിക്കാനായാണ് ആള്‍ക്കുരങ്ങ് മരത്തിനു മുകളില്‍ കയറുന്നത്.

വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ബോര്‍ണിയന്‍ ഒറാംഗ് ഉട്ടാംഗ് കുരങ്ങുകള്‍ എണ്ണത്തില്‍ വളരെ കുറവാണ്. ഇന്തോനേഷ്യന്‍ വനാന്തരങ്ങളില്‍ ഇത്തരമൊരു കുരങ്ങിനെ കണ്ടെത്തി അതിന്റെ ദിനചര്യകള്‍ ദിവസങ്ങളോളം നിരീക്ഷിക്കുകയാണ് ചിത്രമെടുക്കുന്നതിനായി ടിം ആദ്യം ചെയ്തത്. പതിവായി ഒറാംഗ് ഉട്ടാംഗ് കയറുന്ന മരം കണ്ടുപിടിച്ച ശേഷം ഇതിന്റെ മുകളില്‍ മൂന്ന് ‘ഗോപ്രോ’ (GoPro) ക്യാമറകള്‍ വ്യത്യസ്ത ആംഗിളുകളില്‍ സ്ഥാപിച്ചു. നൂറ് അടി ഉയരത്തിലേക്ക് കയര്‍ ഏണി ഉപയോഗിച്ചാണ് ടിം കയറിയത്.

ഇതു കഴിഞ്ഞ് മൂന്ന് ദിവസത്തിനു ശേഷമാണ് ഒറാംഗ് ഉട്ടാംഗ് മരത്തില്‍ കയറാന്‍ വന്നത്. മരംകയറുന്ന സമയത്ത് റിമോട്ട് ഉപയോഗിച്ചാണ് ടിം ചിത്രങ്ങള്‍ പകര്‍ത്തിയത്. എടുത്ത ആറ് ചിത്രങ്ങളില്‍ ഒന്നാണ് ടിമ്മിന് പുരസ്‌കാരം നേടിക്കൊടുത്തത്. ‘ചുറ്റിപ്പടര്‍ന്ന ജീവനുകള്‍’ (Entwined Lives) എന്നാണ് ടിം ഈ ചിത്രത്തിന് നല്‍കിയ പേര്.

‘പകര്‍ത്താന്‍ വിഷമമേറിയ ചിത്രം’ (It’s a Difficult-to-Achieve Shot) എന്നാണ് വിധികര്‍ത്താക്കള്‍ ഈ ചിത്രത്തെ വിശേഷിപ്പിച്ചത്.

‘എണ്ണത്തില്‍ വളരെ കുറവുള്ളവരാണ് ബോര്‍ണിയന്‍ ഒറാംഗ് ഉട്ടാംഗ് കുരങ്ങുകള്‍. വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ഇവരെ ഓര്‍ക്കാന്‍ ഈ ചിത്രം കാരണമാവട്ടെ’ – ഇതായിരുന്നു പുരസ്‌കാരം ലഭിച്ച ശേഷം ടിം ലാമാന്റെ പ്രതികരണം.

ടിം ലമാനെ പുരസ്‌കാരത്തിനര്‍ഹനാക്കിയ ചിത്രം:

4000

Entwined Lives

മറ്റ് ചിത്രങ്ങള്‍:

5760

The Pangolin Pit – Paul Hilton, UK/Australia

The moon and the crow, Gideon Knight, UK Winner, young wildlife photographer of the year

The Moon and the Crow – Gideon Knight, UK

3398

Road to Destruction, Tim Laman

Pursued by fire, Tim Laman

Pursued by Fire – Tim Laman

End of the line? by Tim Laman

End of the Line? – Tim Laman

Eviction Attempt – Ganesh H Shankar, India

Wind composition - Valter Binotto, Italy

Wind composition – Valter Binotto, Italy

4928-2

The Alley Cat – Nayan Khanolkar, India

Requiem for an owl, Mats Andersson, Sweden

Requiem for an Owl – Mats Andersson, Sweden

Snapper party, Tony Wu, US

Snapper Party – Tony Wu, US

Star player, Luis Javier Sandoval, Mexico

Star Player – Luis Javier Sandoval, Mexico

Eviction Attempt, Ganesh H Shankar, India

Eviction Attempt – Ganesh H Shankar, India

DONT MISS
Top