മദീനയില്‍ ഭൂമിക്കടിയില്‍ നിന്നും പുക ഉയരുന്നത് തടയാനുള്ള കരുതല്‍ നടപടികള്‍ സ്വീകരിച്ചു (വീഡിയോ)

madina-smoke

മദീന: ഭൂമിക്കടിയില്‍ നിന്ന് പുക ഉയരുന്നത് തടയാനുള്ള നടപടികള്‍ ആരംഭിച്ചതായി മദീന നഗരസഭ അറിയിച്ചു. ഇത് സംബന്ധിച്ച പ്രചരണം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് സ്ഥലം മതില്‍ കെട്ടി അടക്കുകയും കാരണം കണ്ടെത്താന്‍ അന്വേഷണ സമിതിയെ ചുതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

കുഴിച്ചിട്ട പാഴ്‌വസ്തുക്കളില്‍ നിന്നാണ് പുക ഉയരുന്നതെന്ന് സൗദി സിവില്‍ ഡിഫന്‍സ് നേരത്തെ അറിയിച്ചിരുന്നു. വിശുദ്ധ മദീനയിലെ കിംഗ് സല്മാചന്‍ റോഡിലാണ് കുറച്ചുദിവസം മുമ്പ് ഭൂമിക്കടിയില്‍ നിന്നും പുക ഉയരുന്നത് റിപ്പോര്‍ട്ട് ചെയ്തത്. ഇത് ആവര്‍ത്തിക്കാതിരിക്കുവാനുള്ള കരുതല്‍ നടപടികള്‍ സ്വീകരിച്ചതായാണ് മദീന നഗരസഭ അറിയിച്ചത്. പുക വ്യാപിക്കാതിരിക്കുവാനും ഉറവിടം കണ്ടെത്തുവാനുമായി മതില്‍ കെട്ടി അടച്ചിടുകയും അന്വേഷണ സമിതിയെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്നും മദീന നഗരസഭ അധികൃതര്‍ അറിയിച്ചു.

പുക വരുന്നത് ഇല്ലാതാക്കാനും പുകവരുന്നതിന്റെ കാരണം മനസ്സിലാക്കുന്നതിനും സിവില്‍ ഡിഫന്‍സ്, ജിയോളജി സര്‍വ്വേ ബോര്‍ഡില്‍, പരിസ്ഥിതി സംരക്ഷണ വിഭാഗം എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മദീനയില്‍ പുക പൊങ്ങുന്നതിന്റെ വീഡിയോ സമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. അഗ്‌നിപര്‍വ്വതവുമായി ബന്ധപ്പെടുത്തിയായിരുന്നു പ്രചരണം നടന്നിരുന്നത്. എന്നാല്‍ സിവില്‍ ഡിഫന്‍സ് നേരത്തെ ഈ വാദം തള്ളിയിരുന്നു. കുഴിച്ചിട്ട പാഴ്‌വസ്തുക്കളില്‍ നിന്നാണ്പുക ഉയരുന്നതെന്നാണ് സിവില്‍ ഡിഫന്‍സ് അറിയിച്ചത്.

വീഡിയോ:

DONT MISS
Top