ഹോട്ട്- റൊമാന്റിക് രംഗങ്ങളുമായി ഐശ്വര്യയും രണ്‍ബീറും; യേ ദില്‍ ഹേ മുഷ്‌കില്‍ വീഡിയോ

ye-dil

ചിത്രത്തില്‍ നിന്ന്

കരണ്‍ ജോഹര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം യേദില്‍ ഹേ മുഷ്‌കിലിലെ പുതിയൊരു പ്രോമോ വീഡിയോ കൂടി പുറത്തു വന്നു. ഐശ്വര്യയും രണ്‍ബീറും ഒന്നിക്കുന്ന റൊമാന്റിക് രംഗങ്ങളുള്‍പ്പെടുന്ന വീഡിയോയാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.

സ്റ്റുഡന്റ് ഓഫ് ദി ഇയറിനു ശേഷം കരണ്‍ ജോഹര്‍ സംവിധാനം ചെയ്യുന്ന ഏ ദില്‍ ഹെ മുഷ്‌കിലില്‍ ഐശ്വര്യാ റായ് ബച്ചനും രണ്‍ബീര്‍ കപൂറും അനുഷ്‌ക്ക ശര്‍മ്മയും ഫവാദ് ഖാനുമാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. പ്രണയവും പ്രണയനൈരാശ്യവും പ്രമേയമാകുന്ന ചിത്രത്തെ ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

സരബ്ജീത്ത് സിംഗിന് ശേഷം ഐശ്വര്യാ റായ് പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ താരത്തിന്റെ ത്രസിപ്പിക്കുന്ന സൗന്ദര്യം തന്നെയാണ് ഹൈലൈറ്റ്. ധര്‍മ്മാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഹീരു യാഷ് ജോഹറും കരണ്‍ ജോഹറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒക്ടോബര്‍ 28-ന് ചിത്രം തീയറ്ററുകളിലെത്തും.

DONT MISS
Top