കുസൃതിയും കുറുമ്പും നിറഞ്ഞ ഷാരൂഖ്- ആലിയ ചിത്രം ‘ഡിയര്‍ സിന്ദഗി’-ടീസര്‍

srk

ടീസറില്‍ നിന്ന്

മുംബൈ: സോഷ്യല്‍ മീഡിയയില്‍ ട്രെന്റായ ഫസ്റ്റ് ലുക്കിന് പിന്നാലെ ബോളിവുഡിന്റെ കിങ് ഖാന്‍ ഷാരൂഖും യുവനടിമാരില്‍ ഏറ്റവും ശ്രദ്ധേയയായ ആലിയാ ഭട്ടും ഒരുമിക്കുന്ന ഡിയര്‍ സിന്ദഗിയുടെ ആദ്യ ടീസറും പുറത്തിറങ്ങി. ഗൗരി ഷിന്‍ഡെ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസറില്‍ ഷാരുഖും ആലിയയും തമ്മിലുള്ള കെമസ്ട്രിയാണ് മുഖ്യ ആകര്‍ഷണം.

കുറ്റിത്താടിയും അല്‍പ്പം നീണ്ട മുടിയുമായി വ്യത്യസ്തമായ ഗെറ്റപ്പിലാണ് കിങ് ഖാന്‍ എത്തുന്നത്. തന്റെ മണ്ടന്‍ ചോദ്യങ്ങളിലൂടെ ഷാരൂഖിനെ ശല്യപ്പെടുത്തുന്ന ആലിയയും രസകരമായ മറുപടികള്‍ നല്‍കുന്ന ബോളിവുഡിന്റെ ബാദ്ഷായും ടീസറില്‍ കുസൃതി നിറയ്ക്കുകയാണ്. ഗൗരി ഷിന്‍ഡെ ചിത്രത്തിന് ട്രെയിലര്‍ ഉണ്ടായിരിക്കില്ല എന്നതും പ്രത്യേകതയാണ്. പകരം തുടര്‍ച്ചയായ നാല് ടീസറുകളിലൂടെയാണ് താരങ്ങളെ പരിചയപ്പെടുത്തുന്നതും ചിത്രത്തിലേക്കുള്ള ജാലകം തുറന്നിടുന്നതും.

നാല് ടീസറുകളിലെ ഒന്നാമത്തേതായ ലൈസ് ഈസ് എ ഗെയിം ആണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. കിങ് ഖാനും ആലിയയ്ക്കും പുറമെ ബോളിവുഡിലെ വലിയൊരു യുവനിര തന്നെ ചിത്രത്തിന്‍ അണിനിരക്കുന്നുണ്ട്. ആദിത്യ റോയ് കപൂര്‍, അലി സഫര്‍, കുണാല്‍ കപൂര്‍ തുടങ്ങിയവരാണ് ചിത്രത്തിനെ യൂത്തന്മാര്‍. പാകിസ്താന്‍ താരമായ അലി സഫറിന്റെ പേരില്‍ ചിത്രം ചെറിയ രീതിയില്‍ വിവാദത്തിലുമായിരുന്നു.

പ്രായത്തെ വെല്ലുന്ന അഭിനയമികവു കൊണ്ടും വാതോരാതെ സംസാരിക്കുന്ന സ്വഭാവം കൊണ്ടുമെല്ലാം ഒരുപാട് ആരാധകരുള്ള ആലിയയും റൊമാന്റിക് ഹീറോസിന്റെ റോള്‍ മോഡലുമായ ഷാരൂഖും ഒന്നിക്കുന്നത് തമാശകള്‍ നിറഞ്ഞ ചിത്രത്തിനായി ആയിരിക്കുമെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. ഇതിന്റെ തെളിവെന്നോളം ഇരുവരും ട്വിറ്ററില്‍ ചിത്രീകരണവേളയിലെ നിമിഷങ്ങള്‍ നിറഞ്ഞ വീഡിയോകള്‍ മണ്‍ഡെ ബ്ലൂസ് എന്ന പേരില്‍ പങ്ക് വെച്ചിരുന്നു. നവംബര്‍ 25 ന് ചിത്രം റിലീസ് ചെയ്യുന്നതിനായി കാത്തിരിക്കുകയാണ് ആരാധകലോകം.

DONT MISS
Top