മുത്തലാഖ് സ്ത്രീകളുടെ പൊതു അവകാശങ്ങള്‍ ഹനിക്കുന്നു, അംഗീകരിക്കാന്‍ സാധിക്കില്ല: സിപിഎെഎം

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

ദില്ലി: മുത്തലാഖിനെതിരെ ശബ്ദമുയര്‍ത്തുന്ന ഇസ്‌ലാം സമുദായത്തിലെ സ്ത്രീകള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുമന്നും സിപിഐഎം പോളിറ്റ് ബ്യൂറോ. മുത്തലാഖ് സ്ത്രീകളുടെ അവകാശങ്ങള്‍ ഹനിക്കുന്നതാണെന്നും സിപിഎെഎം പോളിറ്റ് ബ്യൂറോ അഭിപ്രായപ്പെട്ടു.

മുത്തലാഖിനെതിരെ ശക്തമായ നിലപാട് എടുക്കണമെന്നും മുത്തലാഖ് അംഗീകരിക്കാന്‍ കഴിയില്ലെന്നും സിപിഐഎം പൊളിറ്റ് ബ്യൂറോ ചൊവാഴ്ച വ്യക്തമാക്കി. അതേ സമയം ലോകത്തിലെ ഭൂരിഭാഗം ഇസ്‌ലാമിക രാജ്യങ്ങളും മുത്തലാഖ് അംഗീകരിച്ചിട്ടില്ലെന്നും, എല്ലാ വ്യക്തി നിയമങ്ങളും കാലാനുസൃതമായി മാറ്റം വരുത്തണമെന്നും പോളിറ്റ് ബ്യൂറോ സൂചിപ്പിച്ചു. ഹിന്ദു സമുദായത്തിലെ സ്ത്രീകളുടെ വ്യക്തി നിയമവ്യവസ്ഥകളില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നും സിപിഐഎം പോളിറ്റ് ബ്യൂറോ ചൂണ്ടികാട്ടി.

നേരത്തെ, മുത്തലാഖിനെതിരെ കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡു രംഗത്തെത്തിയിരുന്നു. നിയമ കമ്മീഷനും സുപ്രീംകോടതിയും സംയുക്തമായി ചേര്‍ന്ന് മുത്തലാഖ് വിഷയത്തില്‍ ചര്‍ച്ചകള്‍ നടത്തി പൊതു അഭിപ്രായം തേടുമെന്ന് വെങ്കയ്യ നായിഡു അറിയിച്ചിരുന്നു.

ഇത്തരത്തിലുള്ള നീക്കങ്ങളിലൂടെ സ്ത്രീകളുടെ അവകാശ സംരക്ഷണം മാത്രമല്ല മറിച്ച് ഇസ്‌ലാം സമുദായത്തിന്റെ ന്യൂനപക്ഷ അവകാശങ്ങള്‍ കൂടിയാണ് സംരക്ഷിക്കപ്പെടുന്നതെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു അഭിപ്രായപ്പെട്ടു. മുത്തലാഖ് അവസാനിപ്പിക്കണമെന്ന വ്യക്തമായ നിലപാടാണ് കേന്ദ്രമന്ത്രി വെങ്കയ നായിഡു അറിയിച്ചത്. സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് മുത്തലാഖ് എതിരാണെന്നും, തുല്യ നീതി നടപ്പാക്കണമെന്നും കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു സൂചിപ്പിച്ചു.

എന്നാല്‍ ഏകീക്യത സിവില്‍ കോഡനെതിരെ ശക്തമായ എതിര്‍പ്പാണ് പോളിറ്റ് ബ്യൂറോ യോഗത്തില്‍ ഉയര്‍ന്ന് വന്നത്. ഇത് സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് എതിരാണെന്നും സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം വിലയിരുത്തി.

DONT MISS
Top