ആളുകളെ ബഹുമാനിക്കുന്നതില്‍ സൗദി അമേരിക്കയേക്കാള്‍ മുന്നിലെന്ന് പഠനങ്ങള്‍

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

റിയാദ്: മറ്റുള്ളവരെ മാനിക്കുന്നതില്‍ സൗദി രണ്ടാം സ്ഥാനത്തെന്ന് പഠന റിപ്പോര്‍ട്ടുകള്‍. 63 രാജൃങ്ങളിലെ ജനങ്ങള്‍ക്കിടയില്‍ നടത്തിയ വോട്ടെടുപ്പിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയത്. അമേരിക്കയെക്കാള്‍ മുന്നിലാണ് ഇക്കാരൃത്തില്‍ സൗദി അറേബൃയുടെ സ്ഥാനം.

മറ്റുള്ളവരോട് കൂടുതല്‍ അനുകമ്പയും, ദയവും, കരുണയും പ്രകടമാക്കുന്ന രാജൃങ്ങളില്‍ സൗദി അറേബ്യയ്ക്ക് ലോകാടിസ്ഥാനത്തില്‍ രണ്ടാം സ്ഥാനം. ഒന്നാം സ്ഥാനം റിപ്പബ്ലിക് ഓഫ് ഇക്കഡോറിനാണ്. അമേരിക്ക ഏഴാം സ്ഥാനത്തു നില്‍ക്കുമ്പോള്‍ യു.എ.ഇ അഞ്ചാം സ്ഥാനത്തും കുവൈറ്റ് പത്താം സ്ഥാനത്തുമാണ് അനുകമ്പ, ദയ, കരുണ എന്നിവ പ്രകടമാക്കുന്ന രാജൃങ്ങളുടെ പട്ടികയിലുള്ളത്. പെറു, മൂന്നാം സ്ഥാനത്തും ഡെന്മാര്‍ക്ക് നാലാം സ്ഥാനത്തും കൊറിയ ആറാം സ്ഥാനത്തുമെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. തായ്‌വാന്‍, കോസ്റ്റാറിക്ക എന്നീ രാജൃങ്ങള്‍ എട്ടും ഒമ്പതും സ്ഥാനത്തുനില്‍ക്കുന്നു എന്നാണ് വിവിധ രാജ്യങ്ങളിലെ ജനങ്ങള്‍ നല്‍കി വോട്ടിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ പട്ടികയില്‍ പറയുന്നത്.

അമേരിക്കയിലെ മൂന്ന് യൂണിവേഴ്‌സിറ്റികളാണ് ഇത് സംബന്ധമായി പഠനം നടത്തിയത്. മൂന്ന് യൂണിവേഴ്‌സിറ്റികളും നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. മിഷിഗണ്‍, ഇന്‍ഡ്യാന, ചിക്കാഗോ യൂണിവേഴ്‌സിറ്റികളാണ് പഠനം നടത്തിയത്. മറ്റുള്ളവരോട് ദയയും കരുണയും കാണിക്കുകയും നല്ല പെരുമാറ്റം കാഴ്ച വെക്കുകയും ചെയ്യുന്ന രാജൃങ്ങള്‍ ഏതാണെന്ന് ഇലക്ട്രോണിക് വോട്ടെടുപ്പിലൂടെ ലഭിച്ച ഫലത്തിന്റെ അടിസ്ഥാനത്തിലാണ് പഠനം തയ്യാറാക്കിയത്. 63 രാഷ്ട്രങ്ങളില്‍ നിന്നും 1,04000 പേരാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്.

DONT MISS
Top