ഉത്തരാഖണ്ഡ് പ്രളയത്തില്‍ കാണാതായ അമ്പതോളം പേരുടെ അസ്ഥികൂടങ്ങള്‍ കണ്ടെടുത്തു

ഫയല്‍ ചിത്രം

ഫയല്‍ ചിത്രം

ദില്ലി: 2013 ജൂണില്‍ ഉത്തരാഖണ്ഡിലുണ്ടായ പ്രളയത്തില്‍ കാണാതായ അമ്പതോളം പേരുടെ അസ്ഥികൂടങ്ങള്‍ കണ്ടെത്തി. കേദാര്‍നാഥ്-ത്രിയുഗിനാരാണണ്‍ പാതയുടെ ഇരുവശങ്ങളില്‍ നിന്നുമാണ് അസ്ഥികൂടങ്ങള്‍ കണ്ടെത്തിയത്. പ്രളയത്തില്‍ തകര്‍ന്ന കേദാര്‍നാഥില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നതിനിടേയാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. 2013 സംപ്തംബറില്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ പുറത്ത് വിട്ട കണക്ക് പ്രകാരം 421 കുട്ടികളും 92 വിദേശികളുമുള്‍പ്പെടെ 4,120 പേരേയാണ് പ്രളയത്തില്‍ കാണാതായത്.

2004-ല്‍ ഉണ്ടായ സുനാമിക്ക് ശേഷം രാജ്യത്തെ നടുക്കിയ പ്രകൃതിദുരന്തമായിരുന്നു 2013 ജൂണ്‍ 16 ലെ പ്രളയം. ആറായിരത്തിലധികം പേര്‍ക്ക് അപകടത്തില്‍ ജീവഹാനിയുണ്ടായതായാണ് ഔദ്യോഗിക കണക്കുകള്‍. തീര്‍ത്ഥാടകരായിരുന്നു മരിച്ചവരിലേറേയും.

DONT MISS
Top