ഫോണില്‍ മിഴിവുള്ള ചിത്രങ്ങള്‍ എടുക്കണോ? ഇതാ 16 മെഗാ പിക്‌സല്‍ പിന്‍ ക്യാമറയുള്ള 10 സ്മാര്‍ട്ട് ഫോണുകള്‍

ഫോണ്‍ വിളിക്കുന്നതിനേക്കാള്‍ ചിത്രങ്ങളെടുക്കാനും നവമാധ്യമങ്ങളില്‍ പങ്കുവെയ്ക്കാനുമാണ് സ്മാര്‍ട്ട് ഫോണുകള്‍ ഇന്ന് ഉപയോഗിക്കുന്നത്. മികച്ച ക്യാമറാ ഫോണുകള്‍ തേടുന്ന സ്മാര്‍ട്ട് ഫോണ്‍ പ്രേമികള്‍ക്കായി ഇതാ 16 മെഗാ പിക്‌സല്‍ ക്യാമറ ശേഷിയുള്ള 10 ഫോണുകള്‍:

  • ലീകോ ലെ 2 (LeEco Le 2)

ആന്‍ഡ്രോയിഡിന്റെ 6.0 മാര്‍ഷ്‌മാലോ പതിപ്പിലാണ് ഈ സ്മാര്‍ട്ട് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. ക്വാല്‍കോമിന്റെ സ്‌നാപ്ഡ്രാഗണ്‍ 652 പ്രൊസസ്സറിന് കരുത്തേകാന്‍ 3 ജിബി റാമാണുള്ളത്. ഫോണിന്റെ സംഭരണ ശേഷി 64 ജിബിയാണ്. ഫുള്‍ എച്ച്ഡിയായ 5.5 ഇഞ്ച് ഡിസ്‌പ്ലേയുള്ള ലെ 2 ഫോണിന് 16 മെഗാ പിക്‌സല്‍ പിന്‍ ക്യാമറയും 8 മെഗാ പിക്‌സല്‍ മുന്‍ ക്യാമറയുമാണ് ഉള്ളത്. 11,999 രൂപയ്ക്ക് ലെ 2 ലഭ്യമാണ്.

leeco-le2-banner
  • ഷവോമി മി മാക്‌സ് (Xiaomi Mi Max)

ഷവോമിയുടെ ഏറ്റവും വലിയ സ്മാര്‍ട്ട് ഫോണാണ് ഇത്. ആന്‍ഡ്രോയിഡ് 6.01 മാര്‍ഷ്‌മെല്ലോ ആണ് മാക്‌സിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം. 16 മെഗാ പിക്‌സല്‍ പിന്‍ ക്യാമറയ്ക്ക് f/2.0 അപ്പര്‍ച്ചര്‍ ആണുള്ളത്. പിഡിഎഎഫ് ഓട്ടോഫോക്കസ് സംവിധാനം, ടു ടോണ്‍ ഫ്ളാഷ്, എച്ച്ഡിആര്‍, 120 എഫ്പിഎസ് സ്ലോ മോഷന്‍ ക്യാപ്ച്ചര്‍ എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 5 മെഗാ പിക്‌സല്‍ സെല്‍ഫി-ഷൂട്ടര്‍ മുന്‍ ക്യാമറയും ഉണ്ട്. 6.44 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ, ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 650 പ്രൊസസ്സര്‍, 3 ജിബി റാം, 32 ജിബി ഇന്റേണല്‍ സ്റ്റോറേജ് എന്നിവയാണ് മറ്റ് സവിശേഷതകള്‍. 14,999 രൂപയാണ് വില.

phone1
  • വണ്‍ പ്ലസ് 3 (OnePlus 3)

‘ഫ്ളാഗ്ഷിപ്പ് കില്ലര്‍’ എന്നറിയപ്പെടുന്ന വണ്‍ പ്ലസ് 3-ന് ഹൈസ്പീഡ് ഓട്ടോ ഫോക്കസ്, പിഡിഎഫ്, ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍ എന്നിവയോട് കൂടിയ 16 മെഗാ പിക്‌സല്‍ ക്യാമറയാണ് ഉള്ളത്. 8 മെഗാ പിക്‌സല്‍ മുന്‍ ക്യാമറയും 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി ഒപ്റ്റിക്ക് എഎംഒഎല്‍ഇഡി ഡിസ്‌പ്ലേയുമാണ് വണ്‍ പ്ലസ് 3-നുള്ളത്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 820 പ്രൊസസ്സര്‍, 6 ജിബി റാം എന്നിവയുള്ള ഈ സ്മാര്‍ട്ട് ഫോണിന് 27,999 രൂപയാണ് ഉള്ളത്.

debut3
  • അസൂസ് സെന്‍ഫോണ്‍ 3 (Asus Zenfone 3)

ആന്‍ഡ്രോയിഡ് മാര്‍ഷ്‌മെല്ലോയില്‍ പ്രവര്‍ത്തിക്കുന്ന സെന്‍ഫോണ്‍ 3-ല്‍ ഓട്ടോഫോക്കസ്, f/20 അപ്പര്‍ച്ചര്‍, സോണി സെന്‍സര്‍ എന്നിവയോടു കൂടിയ 16 മെഗാ പിക്‌സല്‍ പിന്‍ ക്യാമറയും 8 മെഗാ പിക്‌സല്‍ ക്യാമറയുമാണ് ഉള്ളത്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 625 സിപിയുവിന് 3 ജിബി റാമാണ് കരുത്തേകുന്നത്. 32 ജിബി ഇന്റേണല്‍ സ്റ്റോറേജ് ഉള്ള ഫോണിന് മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 2 ടിബി വരെ സംഭരണശേഷി വര്‍ധിപ്പിക്കാം. 2,650 എംഎഎച്ച് ബാറ്ററിയുള്ള സെന്‍ഫോണ്‍ 3-ന് 20,999 രൂപയാണ് വില.

asus-zenfone-3-utra-family
  • മോട്ടോ ജി4 പ്ലസ് (Moto G4 Plus)

മാര്‍ഷ്‌മെല്ലോ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് മോട്ടോ ജി4 പ്ലസ് പ്രവര്‍ത്തിക്കുന്നത്. 16 മെഗാ പിക്‌സല്‍ പിന്‍ ക്യാമറയ്ക്ക് ലേസര്‍ ഫോക്കസും പിഡിഎഎഫും ഉണ്ട്. അഞ്ച് മെഗാ പിക്‌സല്‍ മുന്‍ ക്യാമറയും ഡിസ്‌പ്ലേ ഫഌഷും മോട്ടോ ജി4 പ്ലസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയുടെ സംരക്ഷണം ഗൊറില്ല ഗ്ലാസ് 3-ന്റെ കൈകളില്‍ ഭദ്രമാണ്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 617 പ്രൊസസ്സറും 3 ജിബി റാമും ഉള്ള ഈ സ്മാര്‍ട്ട് ഫോണിന് 13,499 രൂപയാണ് വില.

maxresdefault
  • പാനസോണിക് എല്യൂഗ നോട്ട് (Panasonic Eluga Note)

ആന്‍ഡ്രോയിഡ് മാര്‍ഷ്‌മാലോ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് എല്യൂഗ നോട്ട് പ്രവര്‍ത്തിക്കുന്നത്. 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേയുള്ള ഫോണിന് ഒക്ട-കോര്‍ പ്രൊസസ്സറും 3 ജിബി റാമും ഉണ്ട്. 32 ജിബിയാണ് ഇന്റേണല്‍ സ്റ്റോറേജ്. 16 മെഗാ പിക്‌സല്‍ പിന്‍ ക്യാമറയ്ക്ക് f1.9 അപ്പര്‍ച്ചര്‍ ഉള്ളതിനാല്‍ കുറഞ്ഞ വെളിച്ചത്തിലും മിഴിവുള്ള ചിത്രങ്ങള്‍ എടുക്കാന്‍ കഴിയും. ട്രിപ്പിള്‍ എല്‍ഇഡി ഫഌഷും 5 മെഗാ പിക്‌സല്‍ മുന്‍ ക്യാമറയും ഉള്ള എല്യൂഗ നോട്ടിന് 10,999 രൂപയാണ് വില.

panasonic_eluga_note_image
  • സാംസംഗ് ഗ്യാലക്‌സി എ9 പ്രോ (Samsung Galaxy A9 Pro)

ഫാബ്ലറ്റ് വിഭാഗത്തില്‍ പെട്ട സ്മാര്‍ട്ട് ഫോണാണ് ഗ്യാലക്‌സി എ9 പ്രോ. 6 ഇഞ്ച് ഫുള്‍ എച്ച്ഡി എഎംഒഎല്‍ഇഡി ഡിസ്‌പ്ലേയുള്ള ഫോണിന് 5,000 എംഎഎച്ച് ബാറ്ററിയാണ് ഉള്ളത്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 652 പ്രൊസസ്സറുള്ള ഫോണിന് 4 ജിബി റാം ശക്തി പകരുന്നു. എട്ട് മെഗാ പിക്‌സല്‍ മുന്‍ ക്യാമറയും 16 മെഗാ പിക്‌സല്‍ പിന്‍ ക്യാമറയും ഉള്ള എ9 പ്രോയില്‍ എല്‍ഇഡി ഫ്ളാഷ് ഉണ്ട്. 32,490 രൂപയാണ് വില.

samsung-galaxy-a9-pro
  • സോണി എക്‌സ്പീരിയ എക്‌സ്എ അള്‍ട്രാ ഡ്യുവല്‍ (Sony Xperia XA Ultra Dual)

ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്‌മാലോയില്‍ പ്രവര്‍ത്തിക്കുന്ന സോണി എക്‌സ്പീരിയ എക്‌സ്എ അള്‍ട്രാ ഡ്യുവല്‍ ഫോണില്‍ 16 മെഗാ പിക്‌സല്‍ മുന്‍ ക്യാമറയാണ് ഉള്ളത്. ഒഐഎസ് സംവിധാനവും സെല്‍ഫി ഫ്ളാഷും ഘടിപ്പിച്ചിട്ടുണ്ട്. 21.5 മെഗാ പിക്‌സല്‍ പിന്‍ ക്യാമറയും 6 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയും ഉള്ള ഫോണിന് ഒക്ട-കോര്‍ മീഡിയടെക് പ്രൊസസ്സറും 3 ജിബി റാമും ഉണ്ട്. 16 ജിബി ഇന്റേണല്‍ സ്റ്റോറേജ് ഉള്ള ഫോണിന് 26,999 രൂപയാണ് വില.

sony_xperia_xa_ultra_6
  • എല്‍ജി ജി5 (LG G5)

എല്‍ജിയുടെ മൊഡ്യുലാര്‍ ഫ്ളാഗ്ഷിപ്പായ ജി5 പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയിഡ് മാര്‍ഷ്‌മെല്ലോ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്. 5.3 ഇഞ്ച് ക്വാഡ് എച്ച്ഡി ഐപിഎസ് എല്‍സിഡി ഡിസ്പ്ലേയുള്ള ഫോണിന്റെ സിപിയു ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 820 ആണ്. 4 ജിബി റാമും 321 ജിബി ഇന്റേണല്‍ സ്റ്റോറേജുമുള്ള ജി5-ല്‍ രണ്ട് പിന്‍ ക്യാമറകളാണുള്ളത്. 16 മെഗാ പിക്‌സലുള്ള സാധാരണ സെന്‍സറും 8 മെഗാ പിക്‌സല്‍ വൈഡ്-ആംഗിള്‍ സെന്‍സറുമാണുള്ളത്. 38,999 രൂപയാണ് എല്‍ജി ജി5-ന്റെ വില.

main-qimg-385750e47f766301858c13ced4b03e96
DONT MISS
Top