അന്യസംസ്ഥാനത്തേക്ക് ഉച്ചൂളിക്കടത്ത്;കാസര്‍കോട് കവ്വായിക്കായലില്‍ ജൈവ നാശം

ichooli-kasaragod

വലിയപറമ്പ് മാടക്കാലില്‍ ഉച്ചൂളി കൂട്ടിയിട്ട നിലയില്‍

കാസര്‍കോട്: കവ്വായിക്കായലില്‍ നിന്നുമുള്ള വ്യാപക ഉച്ചൂളിക്കടത്ത് പുഴയുടെ ജൈവവൈവിധ്യം നശിക്കാന്‍ ഇടയാക്കുന്നു. കായലിലെ ഉപദ്വീപുകളില്‍ ഒന്നായ മാടക്കാലില്‍ നിന്നും ദിനംപ്രതി ടണ്‍ കണക്കിനു ഉച്ചൂളിയാണ് ട്രക്കുകളില്‍ അന്യ സംസ്ഥാനത്തേക്ക് കടത്തികൊണ്ടു പോകുന്നത്.

കക്കയുടെ വായ തുറക്കുന്ന പ്രതിഭാസം പുഴയില്‍ കാണാന്‍ തുടങ്ങിയത് അടുത്ത കാലത്താണ്.
ചെറുകക്കകളും ശല്‍ക്കജീവികളും ചെറു ജലജീവികളും ഒന്നടങ്കം പുഴയില്‍ ചത്തു മലക്കുന്നതാണ് ഉച്ചൂളിശേഖരത്തിനു കാരണമാകുന്നത്. ഇത് മറ്റു വലിയ ജലജീവികളുടെയും മല്‍സ്യങ്ങളുടെയും ആഹാരമാണ്. ഇതാണ് മുഴുവനായി അന്യ സംസ്ഥാനത്തേക്ക് വാരി കടത്തുന്നത്.

കക്കകളും സൂക്ഷ്മ ജല ജീവികളും കൂട്ടത്തോടെ ചാകാന്‍ പുഴക്കരയിലുള്ള അനധികൃത അറവുശാലയില്‍ നിന്നും തോലുറക്കിടാന്‍ ഉപയോഗിക്കുന്ന രാസ പഥാര്‍ത്ഥങ്ങളും മറ്റും പുഴയിലേക്ക് വന്‍തോതില്‍ തള്ളുന്നതായി പറയുന്നുണ്ട്. കൂടാതെ കക്കയടക്കമുളള ജീവികളെ രാസ പഥാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് കൊല്ലുന്നതാണെന്ന ആരോപണവും മല്‍സ്യതൊഴിലാളികള്‍ ഉന്നയിക്കുന്നുണ്ട്.

ഇത്രയും വലിയ ജൈവ നാശവും ഉച്ചൂളി കടത്തും നടന്നിട്ടും അധികൃതരാരും തിരിഞ്ഞു നോക്കാത്തതില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. പരിസ്ഥിതി സംഘടനകളുടെ ഭാരവാഹികളും കവ്വായിക്കായലിലെ മാടക്കാലില്‍ സന്ദര്‍ശനം നടത്തി.
പരിസ്ഥിതി സമിതി പ്രവര്‍ത്തകന്‍ ഭാസ്‌കരന്‍ വെള്ളൂരിന്റെ നേതൃത്വത്തിലാണ് പരിസ്ഥിതി ഭാരവാഹികള്‍ സ്ഥലം സന്ദര്‍ശിച്ചത്. ഇത് സംബന്ധിച്ച് വില്ലേജ്,
താലൂക്ക് ഓഫസര്‍മാര്‍ക്ക് പരാതി നല്‍കി.

DONT MISS
Top