അപ്രിയത മാറ്റി രുചിമുകുളങ്ങളെ ഉത്തേജിപ്പിച്ച് മിറാക്കിള്‍ ഫ്രൂട്ട്

miracle-fruit-kasargod

പിലിക്കോട് ഉത്തരമേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ മിറാക്കില്‍ ഫ്രൂട്ട് മരം

കാസര്‍കോട്: കാന്‍സര്‍ രോഗികള്‍ക്ക് ഭക്ഷണത്തോടുള്ള അപ്രിയത മാറ്റാന്‍ പശ്ചിമ ആഫ്രിക്കയില്‍ ജനിച്ച മിറാക്കില്‍ ഫ്രൂട്ട്.കീമോ തെറാപ്പി കഴിഞ്ഞവര്‍ക്ക് ഭക്ഷണം കഴിച്ചാല്‍ രുചിയില്ലാത്ത അവസ്ഥക്ക് പരിഹാരമായി മാറുകയാണ് അപൂര്‍വ പഴം.

പിലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ മിറാക്കില്‍ ഫ്രൂട്ട് ചെടി അടുത്ത വട്ടം കായ്ക്കുന്നത് കാത്തിരിക്കുയായാണ് ഇവിടെയുള്ളവര്‍. മിറാക്കില്‍ ഫ്രൂട്ട് എന്ന കൊച്ചു ചെടി പിലിക്കോട്ടെ ഉത്തരമേഖലാ കേന്ദ്രത്തിലെ പൂന്തോട്ടത്തിലെത്തിയിട്ട് മൂന്നു വര്‍ഷം പൂര്‍ത്തിയാവുന്നതേയുള്ളൂ.

സ്വീറ്റ് ബെറി എന്ന പേരിലും അറിയപ്പെടുന്ന മിറാക്കില്‍ ഫ്രൂട്ടിന്റെ പ്രത്യേകതയും രുചിയും മനസിലാക്കിയാലെ ഇതിന്റെ മാസ്മരികത അറിയാനൊക്കൂ. സിന്‍സിപാലം ഡില്‍സിഫിക്ക എന്ന ശാസ്ത്ര നാമത്തില്‍ അറിയപ്പെടുന്ന സപ്പോട്ട വര്‍ഗത്തില്‍പെടുന്ന ഈ പഴം പാകമാവുമ്പോള്‍ ചുവന്ന നിറമാണ്.

കോഫീബീന്‍ വലുപ്പമുള്ള പഴം വായിലിട്ട് അലിയിച്ചു കഴിച്ചു കഴിഞ്ഞ ശേഷം ചെറുനാരങ്ങാ ഉള്‍പ്പെടെ എത്ര കടുത്ത പുളിരസമുള്ളതോ, കയ്പുള്ളതോ ആയവ കഴിച്ചാലും അര മണിക്കൂര്‍ നേരത്തേക്ക് വായിലെ മധുരം പോവില്ല.

ഇതാണ് മിറാക്കില്‍ ഫ്രൂട്ട് എന്ന പേര് കൈവരാന്‍ കാരണവുമായതെന്നാണ് പറയുന്നത്. മിറാക്കുലിന്‍ എന്ന പ്രോട്ടീന്‍ അടങ്ങിയതിനാലാണ് വായില്‍ രുചിവ്യത്യാസമില്ലാത്തതെന്നാണ് ഗവേഷകര്‍ കണ്ടെത്തിയി
ട്ടുള്ളത്. ഇവയുടെ പൂക്കള്‍ വെളുത്ത നിറത്തിലും പഴം കടും ചുവപ്പ് നിറത്തിലുമാണ്. ചെടികള്‍ക്ക് മൂന്ന് മുതല്‍ നാലു മീറ്റര്‍ ഉയരമേ ഉണ്ടാവൂ.

കീമോ കഴിഞ്ഞവര്‍ക്ക് മാത്രമല്ല ഡയബറ്റിസ് രോഗികള്‍ക്കും ഇതിലുള്ള പ്രോട്ടീന്‍ ഗുണം ചെയ്യുമെന്നു കൂടി കണ്ടെത്തിയിട്ടുണ്ട്. ഒരു പഴത്തില്‍ സാധാരണ ഒരു വിത്ത് മാത്രമേ ഉണ്ടാവാറുള്ളുവെന്നും കമ്പ്‌നട്ടും വിത്ത് വഴിയും വളര്‍ത്തിയെടുക്കാമെന്നും പിലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ ഫാം ഓഫീസര്‍ എം.രേഖ പറഞ്ഞു.

DONT MISS
Top