നിവിന്‍ പോളിയുടെ എംആര്‍എഫ് ബാറ്റിന് സച്ചിന്റെ കൈയ്യൊപ്പ്

nivin-and-sachin

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കൊപ്പം നിവിന്‍ പോളി

തന്റെ വലിയൊരു സ്വപ്‌നം സാക്ഷാത്ക്കരിച്ചതിന്റെ സന്തോഷത്തിലാണ് നടന്‍ നിവിന്‍ പോളി. 18 വര്‍ഷം പഴക്കമുള്ള തന്റെ എംആര്‍എഫ് ബാറ്റില്‍ ഇതിഹാസതാരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഓട്ടോഗ്രാഫ് വാങ്ങിയാണ് നിവിന്‍ തന്റെ ചിരകാലസ്വപ്‌നം സഫലമാക്കിയത്. ഇതിന്റെ ചിത്രങ്ങള്‍ നിവിന്‍ പോളി തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് സച്ചിനോടുള്ള ആരാധന മൂത്ത് നിവിന്‍ എംആര്‍എഫിന്റെ ബാറ്റ് വാങ്ങിക്കുന്നത്. സച്ചിന്‍ ഒപ്പിടണമെന്ന ആഗ്രഹവുമായി കാത്തിരിക്കുകയായിരുന്നു. അതിനിടെയാണ് കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ യൂത്ത് അംബാസിഡറായി നിവിന്‍ പോളിയെ തെരഞ്ഞെടുക്കുന്നത്.

DONT MISS
Top