ബാഗ്ദാദില്‍ ഷിയാ വിഭാഗക്കാര്‍ക്ക് നേരെയുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 35 പേര്‍ കൊല്ലപ്പെട്ടു

blast-1

ബാഗ്ദാദ്: ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദില്‍ വീണ്ടും ചാവേര്‍ സ്‌ഫോടനം. ഷിയാ വിഭാഗക്കാരുടെ പള്ളിയിലേക്ക് ചാവേര്‍ സംഘം സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാഹനം ഇടിച്ചുകയറ്റിയാണ് ആക്രമണം നടത്തിയത്. സ്ഫോടനത്തില്‍ 35 പേര്‍ കൊല്ലപ്പെട്ടു. 60 ഓളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. അതേസമയം ആക്രമണത്തിന് പിന്നില്‍ ആരെന്ന് വ്യക്തമല്ല. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

ബാഗ്ദാദിലെ അല്‍ ഷാബ് ജില്ലയിലെ തിരക്കേറിയ പ്രദേശത്താണ് ഷിയാ വിഭാഗക്കാരുടെ പള്ളി സ്ഥിതി ചെയ്യുന്നത്. ഷിയാ വിഭാഗക്കാരുടെ ഭൂരിപക്ഷമുള്ള ഇവിടെ ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരവാദികള്‍ ഇടക്കിടെ സ്‌ഫോടനം നടത്താറുണ്ട്. അതിനാല്‍ ഐഎസിന്റെ പങ്കും പൊലീസ് അന്വേഷിക്കുന്നുണ്ട്.

blast-2

ഒക്ടോബര്‍ ഒന്‍പതിന് ബാഗ്ദാദിലുണ്ടായ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തിരുന്നു. ഈമാസം ഉണ്ടായ രണ്ട് ആക്രമണങ്ങളില്‍ പത്തോളം പേരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞമാസം ഒടുവിലുണ്ടായ സ്‌ഫോടനത്തില്‍ ഏകദേശം 19 പേരാണ് കൊല്ലപ്പെട്ടത്.

DONT MISS
Top