2.0 ഫസ്റ്റ് ലുക്ക് പുറത്തിറക്കുന്നതിന് മെഗാ ഇവന്റുമായി അണിയറക്കാര്‍

2-0

2.0 ചിത്രീകരണവേളയില്‍ സംവിധായകന്‍ ശങ്കറും സൂപ്പര്‍ താരം രജനികാന്തും

ചെന്നൈ: കോളിവുഡിലെയും ബോളിവുഡിലെയും താരങ്ങള്‍ ഏറ്റുമുട്ടുന്ന ശങ്കര്‍ ചിത്രമായ 2.0-ന്റെ ഫസ്റ്റ് ലുക്ക്‌ പുറത്ത് വിടുന്ന ചടങ്ങിന് വന്‍ പരിപാടികളാണ് അണിയറക്കാര്‍ ഒരുക്കുന്നത്. സൂപ്പര്‍ ഹിറ്റ് ചിത്രമായ എന്തിരന്റെ രണ്ടാം ഭാഗമായ 2.0-ല്‍ സൂപ്പര്‍ താരം രജനികാന്തിനൊപ്പം ബോളിവുഡ് താരം അക്ഷയ് കുമാറും എത്തുന്നുണ്ട്.

നവംബര്‍ 20-ന് മുംബൈയില്‍ വച്ചാണ് പരിപാടി. തമിഴ് സിനിമ എങ്ങനെയാണ് അന്താരാഷ്ട്ര നിലവാരത്തിലെത്തിയത് എന്ന് ഈ പരിപാടി കാണിക്കും എന്നാണ് ലൈക പ്രൊഡക്ഷന്‍സിന്റെ ക്രിയേറ്റിവ് ഹെഡും സിഒഒയുമായമഹാലിമഗം പറയുന്നത്. 2.0 ഒരു ആഗോള ചലച്ചിത്രമായിരിക്കുംമെന്നും അദ്ദേഹം പറയുന്നു. 3ഡി സാങ്കേതികവിദ്യയിലാണ് 2.0 ചിത്രീകരിക്കുന്നത്. ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനായി തമിഴ്‌നാട്ടിലുടനീളമുള്ള തിയേറ്ററുകളില്‍ 3ഡി സ്‌ക്രീനുകള്‍ സ്ഥാപിക്കുന്നുണ്ട്. എആര്‍ റഹ്മാനാണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.

ഫസ്റ്റ് ലുക്ക് പുറത്തിറക്കുന്ന ചടങ്ങില്‍ രജനികാന്ത്, അക്ഷയ്കുമാര്‍, സംവിധായകന്‍ എസ് ശങ്കര്‍, സംഗീത സംവിധായകന്‍ എആര്‍ റഹ്മാന്‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും.

cgohtqeveaefoqk

ചിത്രീകരണവേളയില്‍ ആക്ഷന്‍ പ്രൊഡ്യൂസര്‍ കെന്നി ബേറ്റ്സിനൊപ്പം സംവിധായകന്‍ ശങ്കര്‍

DONT MISS
Top