‘ബിച്ച്’ എന്ന് വിളിക്കുന്നവരോട് ശ്രുതി ഹാസന് പറയാനുള്ളത്-വീഡിയോ

sruth

ഫയല്‍

ചെന്നൈ: സ്ത്രീയെ അപമാനിക്കാന്‍ ഉപയോഗിക്കുന്ന ഏറ്റവും മോശമായ വാക്കാണ് ‘ബിച്ച്’. എന്നാല്‍ ബിച്ച് എന്നു വിളിക്കുന്നവര്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് തെന്നിന്ത്യന്‍ താരസുന്ദരി ശ്രുതി ഹാസന്‍. രണ്ടര മിനുറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയുമായാണ്   ശ്രുതി രംഗത്തെത്തിയിട്ടുള്ളത്.

‘ബി ദ ബിച്ച്’ എന്ന് പേരിട്ടിട്ടുള്ള വീഡിയോയുടെ രചനയും വിവരണവും ശ്രുതി തന്നെയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. ജീവിതത്തില്‍ നിങ്ങളെ ആരെങ്കിലും ബിച്ച് എന്ന് വിളിച്ചിട്ടുണ്ടെങ്കില്‍ നിങ്ങള്‍ വിജയിച്ചവരായി എന്നാണ് വീഡിയോ നല്‍കുന്ന സന്ദേശം.

ഒരു പെണ്‍കുട്ടിയുടെ ഒരു ദിവസം ആരംഭിക്കുന്നതു മുതലുള്ള കാര്യങ്ങളാണ് വീഡിയോയിലുള്ളത്. ബിച്ച് എന്ന വാക്കിന് ഒരു ആമുഖം ആവശ്യമില്ല. സ്ത്രീകളെ ആക്ഷേപിക്കാന്‍ ഇതിലും മോശമായ ഒരു വാക്കില്ല. എന്നാല്‍ അങ്ങനെ വിളിക്കുന്നത് അപമാനമായി കരുതേണ്ടതില്ല. നിങ്ങള്‍ സ്വതന്ത്ര ചിന്താഗതിക്കാരും വ്യക്തിത്വമുള്ളവരുമാണെന്നാണ് അതിനര്‍ത്ഥം, ശ്രുതി പറഞ്ഞു.

DONT MISS
Top