തോപ്പില്‍ ജോപ്പന്‍ ഒഫീഷ്യല്‍ ട്രെയിലര്‍ ഇറങ്ങി

തോപ്പില്‍ ജോപ്പനില്‍ മമ്മൂട്ടി

തോപ്പില്‍ ജോപ്പനില്‍ മമ്മൂട്ടി

പുലിമുരുകന്റെ വേഗപ്പാച്ചിലില്‍ കുലുങ്ങാതെ മുന്നേറുകയാണ് മമ്മൂട്ടി ചിത്രമായ തോപ്പില്‍ ജോപ്പന്‍. കുടുംബചിത്രം എന്ന നിലയിലാണ് തോപ്പില്‍ ജോപ്പന്‍ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. സിനിമയിലെ രസകരമായ സീനുകളുമായാണ് ട്രെയിലര്‍ എത്തിയിരിക്കുന്നത്.

മമ്മൂട്ടി ഏറെ കാലത്തിനു ശേഷം അച്ചായന്‍ വേഷത്തില്‍ എത്തുന്ന ചിത്രമാണ് തോപ്പില്‍ ജോപ്പന്‍. തമാശയും പ്രണയവും എല്ലാം ഒരുപോലെ നിറഞ്ഞുനില്‍ക്കുന്നു ജോപ്പനില്‍. താപ്പാനയ്ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി ജോണി ആന്റണി ഒരുക്കിയിരിക്കുന്ന ചിത്രാണ് തോപ്പില്‍ ജോപ്പന്‍.

പുലിമുരുകന്റെ കുതിപ്പിനിടയിലും മികച്ച കളക്ഷനുമായി മുന്നേറാന്‍ ജോപ്പന് സാധിക്കുന്നു എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ആദ്യ നാലു ദിവസത്തിനുള്ളില്‍ തന്നെ പത്തുകോടിയോളം രൂപ ചിത്രം നേടിക്കഴിഞ്ഞു.

ചിത്രത്തില്‍ കബഡി കളിക്കാരനായാണ് മമ്മൂട്ടി എത്തുന്നത്. കൂട്ടുകാര്‍ക്കൊപ്പം അല്‍പസ്വല്‍പം മദ്യപിക്കുന്ന വീട്ടുകാരെ സ്‌നേഹിക്കുന്ന ഒരു കഥാപാത്രമാണ് ജോപ്പന്‍.

DONT MISS