അന്‍േറാണിയോ ഗുട്ടെറസ് ഐക്യരാഷ്ട്രസഭയുടെ പുതിയ സെക്രട്ടറി ജനറല്‍

antonio-gutterres

അന്റോണിയോ ഗുട്ടെറസ്

വാഷിംഗ്ടണ്‍: ഐക്യരാഷ്ട്ര സഭയുടെ പുതിയ സെക്രട്ടറി ജനറലായി പോര്‍ചുഗല്‍ മുന്‍ പ്രധാനമന്ത്രി അന്‍േറാണിയോ ഗുട്ടെറസിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

പത്തുവര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കി സെക്രട്ടറി ബാന്‍ കി മൂണ്‍ ഡിസംബര്‍ 31നു സ്ഥാനമൊഴിയും. ജനുവരി ഒന്നിന് ഗുട്ടെറസ് സ്ഥാനമേല്‍ക്കും. 2022 ഡിസംബര്‍ 31 വരെയാണ് ഗുട്ടെറസിന്റെ കാലാവധി.

തെരഞ്ഞെടുപ്പിനുശേഷമുള്ള മറ്റു നടപടിക്രമങ്ങള്‍ അടുത്തയാഴ്ച ആരംഭിക്കും. ഇതിന്റെ ഭാഗമായി അസംബ്‌ളി പ്രസിഡന്റ് പീറ്റര്‍ തോംസണ്‍ ഗുട്ടെറസുമായി പ്രത്യേക കൂടിക്കാഴ്ച നടത്തുന്നുണ്ട്. തുടര്‍ന്ന്, സഭാ സമ്മേളനവും നടക്കും.

1995 മുതല്‍ 2002 വരെ പോര്‍ച്ചുഗീസ് പ്രധാനമന്ത്രിയായിരുന്ന അന്റോണിയോയ്ക്ക് അഞ്ച് സ്ഥിരാംഗ രാഷ്ട്രങ്ങള്‍ അംഗീകരിച്ച് വോട്ട് ചെയ്തു. ആറ് പ്രാവശ്യങ്ങളിലായി നടന്ന വോട്ടെടുപ്പില്‍ അന്റോണിയോ ഗുട്ടറെസ് വ്യക്തമായ മുന്‍തൂക്കമാണ് ലഭിച്ചത്. കഴിഞ്ഞ പത്തുവര്‍ഷമായി അഭയാര്‍ഥികള്‍ക്കുളള യു.എന്‍ ഹൈക്കമ്മീഷണറായി പ്രവര്‍ത്തിച്ച് വരികയായിരുന്നു അന്റോണിയോ ഗുട്ടറെസ്.

ആഗോള ദേശരാഷ്ട്ര തര്‍ക്കങ്ങളില്‍ എന്നും സമാധാനത്തിന്റേയും സമവായത്തിന്റേയും വഴിതേടിയ അന്റോണിയോ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരോടൊപ്പം എക്കാലവും പക്ഷം ചേര്‍ന്ന ലോകനേതാവാണ്. പടിഞ്ഞാറന്‍ തിമൂറിന്റെയും മക്കാവു ദ്വീപിന്റേയും കോളനിവാഴ്ചയില്‍ നിന്നുള്ള സ്വാതന്ത്ര്യത്തിനായുള്ള ശ്രമങ്ങള്‍ മുതല്‍ യൂറോപ്പ് നിലവില്‍ നേരിടുന്ന അഭയാര്‍ത്ഥി പ്രശ്‌നം വരെയുള്ള വിഷയങ്ങളില്‍ അന്റോണിയോ ഇടപെട്ടിരുന്നു. ഐക്യരാഷ്ട്രസഭയുടെ ഒന്‍പതാമത്തെ സെക്രട്ടറി ജനറലാവും അന്റോണിയോ ഗുട്ടെറെസ.

DONT MISS
Top