വിട്ടു കൊടുക്കില്ലെന്നുറപ്പിച്ച് എയര്‍ടെല്‍; ജിയോയുടെ സൗജന്യ കോളുകള്‍ക്ക് മറുപടിയായി ‘എയര്‍ടെല്‍ ഡയലര്‍’ ആപ്പ്

airtel

മുംബൈ:സൗജന്യ ഇന്റര്‍നെറ്റ് ഓഫറുകളും സൗജന്യ കോളുകളുമായി ജിയോ അവതരിച്ചതു മുതല്‍ തുടങ്ങിയതാണ് ടെലികോം മേഖലയിലെ പോരാട്ടം. ജിയോയെ വെല്ലുവിളിച്ചു കൊണ്ട് മറ്റു ടെലികോം കമ്പനികളും വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. എയര്‍ടെല്ലാണ് ജിയോയ്ക്ക് കനത്ത വെല്ലുവിളിയുമായി രംഗത്തുള്ളത്.

സൗജന്യ കോളും,അധിക ഡാറ്റയും നല്‍കുന്ന പുതിയ രണ്ട് ആപ്ലിക്കേഷനുമായാണ് എയര്‍ടെല്ലിന്റെ വരവ്. എയര്‍ടെല്‍ ക്ലൗഡ്, എയര്‍ടെല്‍ ഡയലര്‍ എന്നിവയാണ് രണ്ട് ആപ്ലിക്കേഷനുകളുകള്‍. 2ജിബി സൗജന്യ ക്ലൗഡ് സ്റ്റോറേജും,ബാക്ക് അപ്പുമാണ് എയര്‍ടെല്‍ ക്ലൗഡ് ആപ്ലിക്കേഷന്‍ വഴി ഉപയോക്താക്കള്‍ക്ക് ലഭ്യമാവുക. പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കാണ് ഈ സേവനം ലഭ്യമാവുക. 50 മിനുറ്റ് എയര്‍ടെല്‍ ടു എയര്‍ടെല്‍ സൗജന്യ കോളാണ് എയര്‍ടെല്‍ ഡയലര്‍ ആപ്പ് വഴി ഉപയോക്താക്കള്‍ക്ക് ലഭ്യമാവുക.

അടുത്തിടെ 4ജി രംഗത്തേക്ക് കാലെടുത്ത് വെച്ച റിലയന്‍സ് ജിയോ വമ്പന്‍ ഓഫറുമായി എതിരാളികളെ ഞെട്ടിച്ചിരുന്നു. സൗജന്യ സിമ്മിനൊപ്പം 90 ദിവസത്തെ സൗജന്യ ഡേറ്റാ, വോയിസ് കോള്‍ ഓഫറുകളായിരുന്നു ജിയയോയുടെ സമ്മാനം. ഇത് രാജ്യത്തെ 4ജി യുദ്ധത്തിന് കളമൊരുക്കുന്നതായിരുന്നു.

DONT MISS
Top