ജന്മനാട്ടിലെ അവസാന മത്സരത്തിനൊരുങ്ങി ഉസൈന്‍ ബോള്‍ട്ട്

ഫയല്‍ ചിത്രം

ഫയല്‍ ചിത്രം

ജമൈക്ക: ജന്മനാട്ടിലെ അവസാന മത്സര പ്രഖ്യാപനവുമായി ഉസൈന്‍ ബോള്‍ട്ട് രംഗത്ത്. ജന്മനാടായ ജമൈക്കയില്‍ അവസാനമായി ട്രാക്കിലിറങ്ങുക ജുണില്‍ നടക്കുന്ന റെയ്‌സേഴ്‌സ് ഗ്രാന്‍ഡ് പ്രിക്‌സിലായിരിക്കുമെന്നാണ് അത്‌ലറ്റിക് ഇതിഹസം പ്രഖ്യാപിച്ചത്. നാട്ടിലെ അവസാനമത്സരത്തിനായി എല്ലാവേരേയും ക്ഷണിക്കുന്നതായും താരം പറഞ്ഞു. മികച്ച പ്രകടനങ്ങളിലൂടെ രാജ്യത്തിന് വേണ്ടി ഒരു പാട് നേട്ടങ്ങള്‍ കരസ്ഥമാക്കാന്‍ എനിക്ക് സാധിച്ചിടുണ്ട്. നിങ്ങള്‍ തന്ന അകമഴിഞ്ഞ പ്രോല്‍സാഹനത്തിനും പിന്തുണയ്ക്കും നന്ദി. ഒരു സ്വകാര്യ ചാനലിന് കൊടുത്ത അഭിമുഖത്തില്‍ ബോള്‍ട്ട് പറഞ്ഞു.

ജൂണ്‍ 10 നാണ് റെയ്‌സേഴ്‌സ് ഗ്രാന്‍ഡ് പ്രിക്‌സ് നടക്കുന്നത്. നേരത്തെ അടുത്ത വര്‍ഷം നടക്കുന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പോടെ അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് വിരമിക്കുമെന്ന് ബോള്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ആഗസ്റ്റില്‍ ലണ്ടനില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ 100 മീറ്ററിലും 200 മീറ്ററിലുമാണ് ജമൈക്കന്‍ താരം മത്സരത്തിനിറങ്ങുന്നത്. രണ്ടിനങ്ങളിലേയും സ്വര്‍ണ്ണ നേട്ടത്തോടെ കരിയര്‍ അവാസാനിപ്പിക്കാനാണ് താന്‍ ലക്ഷ്യം വെക്കുന്നതെന്നും ബോള്‍ട്ട് പറഞ്ഞു.

ജമൈക്കയുടെ മണ്ണില്‍ തുടങ്ങിയ ബോള്‍ട്ടിന്റെ കുതിപ്പ് ഇന്ന് എത്തി നില്‍കുന്നത് അത്ലറ്റിക്‌സില്‍ ഒന്‍പത് സ്വര്‍ണ്ണ മെഡലെന്ന റെക്കോര്‍ഡിലാണ്. തന്റെ പോരാട്ടങ്ങള്‍ക്ക് തുടക്കം കുറിച്ച മണ്ണിലെ അവസാന മത്സരം താരം പ്രഖ്യാപിക്കുബോള്‍ അത് ജമൈക്കന്‍ കായിക ചരിത്രത്തിന്റെ ഒരു യുഗാന്ത്യമായിരിക്കും

DONT MISS
Top