സൗദിയില്‍ ‘റൊട്ടി’ പാഴാക്കുന്നവര്‍ക്കെതിരെ പിഴശിക്ഷ നടപ്പിലാക്കുന്നു

kubbus

റിയാദ്: സൗദി അറേബ്യയില്‍ റൊട്ടി പാഴാക്കുന്നത് തടയുന്നതിന് പിഴശിക്ഷ നടപ്പിലാക്കുന്നു. സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യുന്ന മൈദയുടെ ദുരുപയോഗം തടയുന്നതിനും ഭക്ഷ്യവസ്തുക്കള്‍ പാഴാക്കുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കുന്നതിനുമാണ് പിഴ ശിക്ഷ നടപ്പിലാക്കുത്.

സൗദിയില്‍ സര്‍ക്കാര്‍ സബ്‌സിഡി നിരക്കിലാണ് മൈദ വിതരണം ചെയ്യുന്നത്. വ്യാവസായികാടിസ്ഥാനത്തില്‍ റൊട്ടിയും ഇതര ഉല്‍പന്നങ്ങളും നിര്‍മ്മിക്കുന്ന ബേക്കറികള്‍ക്കും പൊതുവിപണിയില്‍ കുറഞ്ഞ നിരക്കില്‍ മൈദ ലഭ്യമാണ്. എന്നാല്‍ റൊട്ടിയും മൈദ ഉല്‍പ്പന്നങ്ങളും പാഴാക്കുന്ന പ്രവണത വ്യാപകമാണ്. ഈ സാഹചര്യത്തിലാണ് മൈദ ഉത്പ്പന്നങ്ങള്‍ ആവശ്യത്തിലധികം ഉല്‍പ്പാദിപ്പിക്കുകയും പാഴാക്കുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കെതിരെ പിഴശിക്ഷ നടപ്പിലാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചത്.

സൗദി ഗ്രെയിന്‍സ് ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് കൂടിയായ ജലം, കൃഷി, പരിസ്ഥിതി വകുപ്പ് മന്ത്രിയും സാമ്പത്തിക, വികസന സമിതിയും സമര്‍പ്പിച്ച ശുപാര്‍ശകള്‍ പരിശോധിച്ചാണ് മൈദ ഉല്‍പന്നങ്ങള്‍ പാഴാക്കുന്ന സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്താന്‍ തീരുമാനിച്ചത്. നഗരസഭ ചുമത്തുന്ന പിഴകളുടെ കൂട്ടത്തിലാണ് മൈദ ഉത്പ്പന്നങ്ങള്‍ പാഴാക്കുന്നവര്‍ക്കുളള പിഴകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. റൊട്ടിയും മൈദ ഉല്‍പന്നങ്ങളും പാഴാക്കുന്ന സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തുന്ന ചുമതലയും നഗരസഭകള്‍ക്കാണ്.

DONT MISS
Top