ഡാന്‍സ് ചെയ്യാനൊരുങ്ങിയ ജോപ്പനെ കൂട്ടുകാര്‍ തടഞ്ഞു, മഴയത്ത് മമ്മൂട്ടിയുടെ പ്രണയഗാനം

തോപ്പില്‍ ജോപ്പനില്‍ മമ്മൂട്ടി

തോപ്പില്‍ ജോപ്പനില്‍ മമ്മൂട്ടി

മമ്മൂട്ടി നായകനായ തോപ്പില്‍ ജോപ്പനിലെ മറ്റൊരു ഗാനം കൂടി യൂട്യൂബിലെത്തി. മമ്മൂട്ടിയും മമ്ത മോഹന്‍ദാസുമൊത്തുള്ള പ്രണയഗാനമാണ് പുറത്തിറങ്ങിയത്. ശ്വേതാ മോഹനും മധു ബാലകൃഷ്ണനും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. വയലാര്‍ ശരത് ചന്ദ്ര വര്‍മയുടെ വരികള്‍ക്ക് വിദ്യാ സാഗറിന്റെ ഈണം.

മഴയത്ത് ചിത്രീകരിച്ചിരിക്കുന്ന ഗാനത്തില്‍ മമ്ത മോഹന്‍ദാസ് ആടിപ്പാടുന്നു. മമ്തയുടെ ഡാന്‍സ് കണ്ട ജോപ്പന്‍ നൃത്തം ചെയ്യാന്‍ വെമ്പല്‍ കൊള്ളുമ്പോള്‍ കൂട്ടകാര്‍ നിരുത്സാഹപ്പെടുത്തുകയാണ്. നൃത്തം ചെയ്യാതിരിക്കാന്‍ കൂട്ടുകാര്‍ ജോപ്പന്റെ കാലുവരെ പിടിക്കുന്നുണ്ട്. വളരെ രസകരമായ രീതിയിലാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം യൂട്യൂബിലെത്തിയ ഗാനം ഇതിനോടകം ഒരുലക്ഷത്തിലേറെ ആളുകളാണ് കണ്ടത്. പുലുമുരുകനൊപ്പം റിലീസ് ചെയ്ത തോപ്പില്‍ ജോപ്പന്‍ തിയേറ്ററുകളില്‍ മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. പുലിമുരുകന്റെ ചീറിപ്പായലൊന്നും ജോപ്പന്റെ കളക്ഷനെ ബാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

DONT MISS