എക്‌സ്പീരിയ എക്‌സ്‌ സീയുമായി സോണി വിപണയില്‍

Xperia XZ

Xperia XZ

മുംബൈ: ആപ്പിളും, സാംസങ്ങും, എച്ചടിസിയുമടക്കമുള്ള സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുകള്‍ പുത്തന്‍ മോഡലുകളുമായി വിപണിയിലെത്തിയതിന് പിന്നാലെ പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ സോണിയും മുന്‍നിര മോഡലുമായി രംഗത്ത്. എക്‌സ്പീരിയ ശ്രേണിയില്‍ നിന്നും എക്‌സ്പീരിയ എക്‌സ്‌സീ (Xperia XZ) മോഡലിനെയാണ് സോണി രാജ്യാന്തര തലത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.

എക്‌സ്പീരിയ എക്‌സ്‌സീയില്‍ സോണി നല്‍കിയിരിക്കുന്ന 5.2 ഇഞ്ചോട് കൂടിയ ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയ്ക്ക് സുരക്ഷ നല്‍കുന്നത് കോര്‍ണിങ്ങ് ഗോറില്ല ഗ്ലാസാണ്(Corning Gorilla Glass). ഒപ്പം, എക്‌സ് റിയാലിറ്റി ബ്രാവിയ എഞ്ചിന്റെ (X Reality Bravia Engine) പിന്തുണയും എക്‌സ് സീ മോഡലിന് സോണി ഒരുക്കുന്നു. ക്വാല്‍ക്കോം സ്‌നാപ്ഡ്രാഗണ്‍ 820 (Qualcomm’s Snapdragon 820) പ്രോസസറില്‍ അധിഷ്ടിതമായ സോണി എക്‌സ്പീരിയ എക്‌സ്‌സീയ്ക്ക് കുരത്തേകുന്നത് 3 ജിബി റാമാണ്. 64 ജിബി വരെ വികസിപ്പിക്കാവുന്ന എക്‌സ്റ്റേണല്‍ സ്റ്റോറേജും എക്‌സ്പീരിയ എക്‌സ്‌സീയില്‍ സോണി ഒരുക്കുന്നുണ്ട്.

xz

എതിരാളികളെ കടത്തി വെട്ടാന്‍ ക്യാമറയില്‍ ശ്രദ്ധയൂന്നിയാണ് എക്‌സ്പീരിയ എക്‌സ് സീയെ സോണി അവതരിപ്പിച്ചിരിക്കുന്നത്. 23 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറയും 13 മെഗാപിക്‌സല്‍ സെക്കണ്ടറി ക്യാമറയുമായുള്ള എക്‌സ് സീ മോഡല്‍, എതിരാളികള്‍ക്ക് ശക്തമായ ഭീഷണിയാണ് നല്‍കുന്നത്. 2900 mAh ബാറ്ററിയും, ചാര്‍ജ്ജിങ്ങിനും ഡാറ്റ കൈമാറ്റത്തിനുമായി യുഎസ്ബി പോര്‍ട്ട് സിയുമാണ് എക്‌സ്പീരിയ എക്‌സ് സീയില്‍ സോണി നല്‍കിയിരിക്കുന്നത്.

sony-frot

നിലവില്‍ 49990 രൂപ നിരക്കിലാണ് എക്‌സ് സീയെ സോണി ആമസോണില്‍ അവതരിപ്പിച്ചിട്ടുള്ളത്.

DONT MISS
Top