കപ്പ് തിരിച്ചു പിടിക്കാന്‍ മുയല്‍, വിട്ടു കൊടുക്കില്ലെന്ന് ആമ; ഒടുവില്‍ സംഭവിച്ചത്

tor

കാട്ടുതീ പോലെയാണ് ആ വാര്‍ത്ത പരന്നത്. വീണ്ടും അത് നടക്കാന്‍ പോകുന്നു. കേട്ടവരൊക്കെ പറഞ്ഞു. ‘ഈ ആമയ്ക്ക് ഇത് എന്തിന്റെ കേടാ. ഒരിക്കല്‍ ചക്ക വീണു മുയല് തോറ്റെന്നു കരുതി വീണ്ടും ഓട്ടത്തിന് പോകാന്‍ ആരെങ്കിലും ധൈര്യപ്പെടുമോ. പത്രങ്ങളായ പത്രങ്ങളിലൊക്കെയും വന്‍ പ്രാധാന്യത്തോടെ വാര്‍ത്ത വന്നു. കേട്ടവര്‍ കേട്ടവര്‍ ആദ്യം ഒന്ന് അമ്പരന്നെങ്കിലും പിന്നീട് രംഗം മാറി. ആമയ്ക്കും മുയലിനും ഫാന്‍സ് അസോസിയേഷനുകള്‍ ഉണ്ടായി. വേദി നീളെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നിരന്നു. കേട്ടിട്ട് തമാശയാണെന്ന് തോന്നിയെങ്കില്‍ തെറ്റി. സംഭവം നടന്നത് അങ്ങ് തായ്‌ലന്റിലാണ്. വളര്‍ത്തു മൃഗങ്ങളുടെ എക്‌സ്‌പോയിലാണ് അന്ന് കാട്ടില്‍ നടന്ന മത്സരത്തിന് മറ്റൊരു ക്ലൈമാക്‌സ് ഉണ്ടാകുമോയെന്ന് നോക്കാന്‍ ആമയും മുയലും തമ്മിലുള്ള മത്സരം വീണ്ടും സംഘടിപ്പിച്ചത്. ഒക്ടോബര്‍ എട്ടിനാണ് മത്സരം നടന്നത്. മത്സരത്തില്‍ പിന്നെ എന്ത് സംഭവിച്ചു എന്നല്ലേ…കണ്ട് തന്നെ അറിയാം.

ചരിത്രം ആവര്‍ത്തിച്ച ആമ വിജയത്തിന്റെ കഥ ഒരിക്കല്‍ കൂടി..

DONT MISS