നിയമവിധേയമായി പശുക്കളെ സംരക്ഷിക്കുന്നവരെയും നിയമം കൈയ്യില്‍ എടുക്കുന്നവരെയും ഒരുപോലെ കാണരുതെന്ന് മോഹന്‍ഭഗവത് ; പാക് അധീനകാശ്മീര്‍ ഇന്ത്യയുടെ ഭാഗമെന്നും ആര്‍എസ് എസ് മേധാവി

മോഹന്‍ ഭഗവത്

മോഹന്‍ ഭഗവത്

നാഗ്പൂര്‍ : നിയമവിധേയമായി പ്രവര്‍ത്തിക്കുന്ന ഗോസംരക്ഷകരെ പിന്തുണച്ചും, നരേന്ദ്രമോദി സര്‍ക്കാരിനെയും സൈന്യത്തെയും പ്രകീര്‍ത്തിച്ചും ആര്‍എസ് എസ് മേധാവി മോഹന്‍ഭഗവത്. നിയമവിധേയമായി പശുക്കളെ സംരക്ഷിക്കുന്നവരെയും നിയമം കൈയ്യില്‍ എടുക്കുന്നവരെയും ഒരുപോലെ കാണരുതെന്ന് മോഹന്‍ഭഗവത് ആവശ്യപ്പെട്ടു. ആര്‍എസ്സ്എസ്സിന്റെ 91 ആം സ്ഥാപകദിനത്തോട് അനുബന്ധിച്ച് നാഗ്പൂരില്‍ നടത്തിയ പ്രസംഗത്തിലാണ് നിയമവിധേയമായി പ്രവര്‍ത്തിക്കുന്ന ഗോസംരക്ഷകരെ ആര്‍എസ്സ്എസ്സ് സര്‍സംഘചാലക് പ്രകീര്‍ത്തിച്ചത്. പശുക്കളെ സംരക്ഷിക്കേണ്ടത് ആവശ്യമാണ്. ഗോ സംരക്ഷകര്‍ നിയമവിധേയമായി പ്രവര്‍ത്തിക്കണമെന്നും ആര്‍എസ്എസ് മേധാവി ആവശ്യപ്പെട്ടു.

പാകിസ്ഥാന്‍ അധീനകാശ്മീരിലെ തീവ്രവാദക്യാമ്പുകള്‍ക്ക് നേരെ മിന്നല്‍ ആക്രമണം നടത്തിയ സര്‍ക്കാരിനെയും സൈനികരയെയും മോഹന്‍ഭഗവത് അഭിനന്ദിച്ചു. കശ്മീരിലെ സ്ഥിതി ആശങ്ക സൃഷ്ടിക്കുന്നു. കശ്മീരിലെ വിഘടനവാദികളെ പാകിസ്താന്‍ പ്രോത്സാഹിപ്പിക്കുകയാണ്. പാക് അധീനകാശ്മീരിലെ തീവ്രവാദക്യാമ്പുകള്‍ക്ക് നേരെമിന്നല്‍ ആക്രമണം നടത്തിയ സര്‍ക്കാരും സൈനികരും പാകിസ്താന് ഉചിതമായ മറുപടി ആണ് നല്‍കിയത്. പാക് അധീനകാശ്മീര്‍ ഇന്ത്യയുടെ ഭാഗം ആണെന്നും മോഹന്‍ഭഗവത് പറഞ്ഞു.

ജാതിയുടെ അടിസ്ഥാനത്തില്‍ ഉള്ള വിവേചനം ശരിയല്ല. ചില ചെറിയ സംഭവങ്ങള്‍ പര്‍വ്വതീകരിക്കുകയാണ്. നരേന്ദ്രമോദി സര്‍ക്കാരിന്റെ ഭരണത്തിന് കീഴില്‍ ഇന്ത്യ വികസിക്കുകയാണെന്നും മോഹന്‍ഭഗവത് പറഞ്ഞു.

DONT MISS
Top