കാക്കി ട്രൗസര്‍ ഇനി ചരിത്രം ; ആര്‍എസ്എസിന് ഇന്നുമുതല്‍ തവിട്ട് പാന്റ്സ്

rss new uniform

rss new uniform

നാഗ്പൂര്‍ : ആര്‍എസ്എസ് എന്നുകേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ തെളിയുന്ന വേഷമാണ് കാക്കി ട്രൗസര്‍.  എന്നാല്‍ 90 വര്‍ഷമായി ആര്‍എസ്എസിന്റെ മുഖമുദ്രയായിരുന്ന ഗണവേഷം ചരിത്രമാകുന്നു.

ദസ്‌റ ദിനമായ ഇന്നുമുതല്‍ ആര്‍എസ്എസിന്റെ ഔദ്യോഗികവേഷം തവിട്ടുപാന്റിലേക്ക് മാറുന്നു. എന്നാല്‍ വെള്ള ഷര്‍ട്ട്, കറുത്ത തൊപ്പി, മുളവടി എന്നിവയില്‍ മാറ്റമില്ല.

സംഘടനയുടെ സ്ഥാപകദിനമായ ചൊവ്വാഴ്ച നാഗ്പൂരില്‍ നടന്ന ചടങ്ങില്‍ മേധാവി മോഹന്‍ ഭാഗവത് പാന്റ് ധരിച്ച് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തതോടെ പുതിയ വേഷം ഔദ്യോഗികമായി.

മോഹന്‍ ഭഗവത് പുതിയ വേഷത്തില്‍

മോഹന്‍ ഭഗവത് പുതിയ വേഷത്തില്‍

ഗണവേഷമായി ട്രൗസര്‍ ഉപയോഗിക്കുന്നത് യുവാക്കളെ ആകര്‍ഷിക്കാന്‍ സാധിക്കുന്നില്ലെന്ന നിഗമനത്തിലാണ് പുതിയ വേഷം നടപ്പിലാക്കിയത്.

rss old uniform

rss old uniform

എന്നാല്‍ സംഘം ഇപ്പോള്‍ സമൂഹത്തിലെ നിരവധി പ്രശ്‌നങ്ങളില്‍ ഇടപെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. അതിനാല്‍ കൂടുതല്‍ സുഖകരമായ വേഷം എന്ന നിലയ്ക്കും, പുതിയ കാലഘട്ടത്തിനും അനുസരിച്ചാണ് യൂണിഫോമിലെ മാറ്റമെന്ന് ആര്‍എസ്എസ് കമ്യൂണിക്കേഷന്‍ വിഭാഗം മേധാവി മോഹന്‍ വൈദ്യ പറഞ്ഞു.

എട്ടുലക്ഷത്തോളം പുതിയ വേഷങ്ങള്‍ ഇതുവരെ വിതരണം ചെയ്തതായും മോഹന്‍ വൈദ്യ പറഞ്ഞു. പുതിയ വേഷമാറ്റത്തിലൂടെ യുവാക്കളെ കൂടുതല്‍ ആകര്‍ഷിക്കാനാകുമെന്ന പ്രത്യാശയിലാണ് ആര്‍എസ്എസ്.

DONT MISS
Top