ജിമ്മി ജോര്‍ജ് ഫൗണ്ടേഷന്‍ അവാര്‍ഡ് പിആര്‍ ശ്രീജേഷിന്

sreejesh
പേരാവൂര്‍: ഈ വര്‍ഷത്തെ ജിമ്മി ജോര്‍ജ് ഫൗണ്ടേഷന്‍ അവാര്‍ഡ് ഇന്ത്യന്‍ ഹോക്കി ടീം നായകന്‍ പി.ആര്‍ ശ്രീജേഷിന്. കായികരംഗത്ത് മികവ് പുലര്‍ത്തുന്ന മലയാളീ താരങ്ങള്‍ക്കാണ് പ്രശസ്ത വോളിബോള്‍ താരം ജിമ്മി ജോര്‍ജിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരം നല്‍കുന്നത്. 2500 രൂപയും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.

ഒളിംപിക്‌സില്‍ ഇന്ത്യയെ നയിച്ച ശ്രീജേഷ് തന്നെയാണ് വരാനിരിക്കുന്ന ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്. അവാര്‍ഡ് ഡിസംബര്‍ 3 ന് സമ്മാനിക്കുമെന്ന് ജിമ്മി ജോര്‍ജ് ഫൗണ്ടേഷന്‍ ഭാരവാഹികള്‍ അറിയിച്ചു

DONT MISS
Top