കാസര്‍കോട് ബന്തടുക്ക സ്‌കൂള്‍ കവാടം ചരിത്രത്തിലേക്കുള്ള വാതില്‍

kavadam

നാടിന്റെ ചരിത്ര പാരമ്പര്യത്തെ നെഞ്ചിലേറ്റി കാസര്‍കോട് ബന്തടുക്കയുടെ കവാടം രൂപംകൊണ്ടു. ബന്തടുക്ക ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിനു വേണ്ടി നിര്‍മ്മിച്ചു വരുന്ന മുഖ്യ കവാടമാണ് നാടിന്റെ ചരിത്ര മാനമായി ഉദ്ഘാടനത്തിനു ഒരുങ്ങുന്നത്. സ്‌കൂളിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം കൊടുക്കാന്‍ നടത്തിയ ശില്‍പശാലയില്‍ വെച്ചാണ് സ്‌കൂളിന് ആകര്‍ഷകമായ മുഖ്യകവാടം നിര്‍മ്മിക്കാന്‍ തിരുമാനമായത്. നിര്‍മ്മാണ പ്രവര്‍ത്തനം വിജയിപ്പിക്കാന്‍ അദ്ധ്യാപകരും രക്ഷിതാക്കളും പൂര്‍വ്വ വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ നാടാകെ രംഗത്തിറങ്ങുകയായിരുന്നു.

130000 രൂപ സംഭാവന ചെയ്തത് സ്‌കൂള്‍ അദ്ധ്യാപകരാണ്. 1982 ബാച്ചിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ 50000 രൂപ സംഭാവന ചെയ്തു 3 ലക്ഷം രൂപയോളം നിര്‍മ്മാണ ചെലവ് പ്രതീക്ഷിക്കുന്നു. കോട്ടയുടെ വാസ്തു വിദ്യസ്വീകരിച്ചു കൊണ്ടാണ് കവാടം പണിതിട്ടുള്ളത് ഇക്കേരി രാജവംശം 1600 കാലഘട്ടത്തില്‍ നിര്‍മ്മിച്ച കോട്ടകൊത്തളങ്ങള്‍ സ്‌കൂളിന്റെ അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്നു. പുരാവസ്തു വകുപ്പിന്റെ അധീനതയിലുളള കോട്ട നാശോന്മുഖമാണ്. നാടിന്റെ മഹത്തായ ചരിത്ര സാംസ്‌കാരിക പാരമ്പര്യത്തെ വിദ്യാലയത്തിന്റെ വികസനവുമായി വിവിധ സ്‌കൂളുകള്‍ കണ്ണി ചേര്‍ത്തുകൊണ്ടിരിക്കുന്നു. കവാട ഉദ്ഘാടനം ആഘോഷമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍.

DONT MISS
Top