അഭയാര്‍ത്ഥികളെ അധിക്ഷേപിക്കുന്ന ടീ-ഷര്‍ട്ട് ധരിച്ച്‌ പ്രിയങ്ക, ട്വിറ്ററില്‍ വന്‍ പ്രതിഷേധം

priyanka

പ്രിയങ്ക ചോപ്ര

മുംബൈ: ലോകം മുഴുവന്‍ ആരാധകരുള്ള താരമാണ് പ്രിയങ്ക ചോപ്ര. ബോളിവുഡിലും ഹോളിവുഡിലുമെല്ലാം പ്രിയങ്കയ്ക്ക് ഒരുപാട് ആരാധകരുണ്ട്. പ്രിയങ്ക അഭിനയിക്കുന്ന ഇംഗ്ലീഷ്‌
സീരീസായ ക്വാന്റ്റികോ സൂപ്പര്‍ ഹിറ്റാണ്. അഭിനയ മികവുപോലെ വിവാദങ്ങള്‍കൊണ്ടും താരം വാര്‍ത്തയില്‍ നിറയാറുണ്ട്. ബോളിവുഡിന്റെ താരറാണി പുതിയ വിവാദത്തില്‍ കുടുങ്ങിയിരിക്കുകയാണ് ഇപ്പോള്‍. ഒരു ടീ-ഷര്‍ട്ടിന്റെ പേരിലാണ് വിവാദം. പ്രശസ്ത ഇംഗ്ലീഷ് മാഗസിനായ ട്രാവലറിന്റെ കവര്‍ ഫോട്ടോയില്‍ പ്രിയങ്ക ധരിച്ച ടീ-ഷര്‍ട്ടാണ് വിവാദത്തിന് കാരണം.

cujzrhdukaac6s6

ടീ-ഷര്‍ട്ടില്‍ എഴുതിയ വാക്കുകളാണ് പ്രിയങ്കയെ വിവാദത്തില്‍ കുരുക്കിയിരിക്കുന്നത്. വെള്ള ടീ-ഷര്‍ട്ടില്‍ അഭയാര്‍ത്ഥി, കുടിയേറ്റക്കാരന്‍, പുറമെയുള്ളവന്‍ എന്നീ  വാക്കുകള്‍  വെട്ടിയിരിക്കുന്നതായും, യാത്രകന്‍ എന്ന വാക്ക് വെട്ടാതെയും കാണാം. ഇതിനെതിരെയാണ് ആളുകള്‍ രംഗത്ത് എത്തിയിരിക്കുന്നത്. അഭയാര്‍ത്ഥി എന്ന വാക്കിനെ അപമാനിച്ചു എന്നാണ് ട്വിറ്ററില്‍ ഉയരുന്ന വ്യാപക പ്രതിഷേധം. അഭയാര്‍ത്ഥി പ്രശ്‌നം യൂറോപ്പിലും മറ്റ് പലരാജ്യങ്ങളിലും വലിയ പ്രശ്‌നമായ സാഹചര്യത്തില്‍ താരത്തിന്റെ പ്രവര്‍ത്തി അഭയാര്‍ത്ഥി സമൂഹത്തെ അപമാനിക്കുന്നതായാണ് പലരും വിലയിരുത്തുന്നത്.

ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന സീരിയല്‍ താരം കൂടിയായ പ്രിയങ്കയുടേത് വംശീയാധിക്ഷേപമായും കണക്കാന്നുണ്ട്. പാവങ്ങളുടെ കഷ്ടത മനസ്സിലാക്കാതെയുള്ളതാണ് പ്രിയങ്കയുടെ നിലപാടാണ് ഇതെന്നും അഭിപ്രായമുയരുന്നുണ്ട്. യൂണിസെഫ് ഗുഡ് വില്‍ അംബാസിഡര്‍ കൂടിയായ താരം ചെയ്തത് മാപ്പര്‍ഹിക്കാത്ത പിഴയാണെന്നും വിലയിരുത്തുന്നവരുണ്ട്. വിവാദത്തെക്കുറിച്ച് താരം ഇതുവരേയും പ്രതികരിച്ചിട്ടില്ല.

DONT MISS
Top