അര്‍ബുദത്തെ അകറ്റി നിര്‍ത്തണോ, ഈ ഭക്ഷണങ്ങള്‍ ശീലമാക്കൂ

vegetablesഅര്‍ബുദമെന്നാല്‍ ജീവിതാവസാനമല്ല, ആഹാരശൈലിയില്‍ അല്‍പം ശ്രദ്ധിച്ചാല്‍ ജീവിതശൈലീ രോഗമായ അര്‍ബുദത്തെ പടിക്കു പുറത്തു നിര്‍ത്താം. ഇതാ ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ വില്ലനായ അര്‍ബുദത്തെ അകറ്റാന്‍ കഴിയുന്ന ചില ആഹാര ശീലങ്ങള്‍.

വെളുത്തുള്ളി
സര്‍വരോഗ സംഹാരിയെന്നാണ് വെളുത്തുള്ളി പൊതുവേ അറിയപ്പെടുന്നത്. ആന്റിബയോട്ടിക്കുകളെക്കാള്‍ കരുത്തനായ അണുനാശിനിയാണ് വെളുത്തുള്ളി. വെളുത്തുള്ളിയുടെ ഗന്ധം അര്‍ബുദത്തിന്റെ കാരണമായ അണുക്കളുടെ വ്യാപനത്തെ തടയുമെന്നാണ് ഡോക്ടര്‍മാര്‍ വിലയിരുത്തുന്നത്. വെളുത്തുള്ളി കൂടുതല്‍ കഴിക്കുന്നവരില്‍ ക്യാന്‍സര്‍ സാധ്യത പകുതിയോളം തടയാനാവുമെന്ന പഠനങ്ങള്‍ ഇതിനോടകം തന്നെ നടന്നിട്ടുണ്ട്. ക്യാന്‍സറിന് പുറമേ ദഹനപ്രക്രിയയിലും പ്രഥമസ്ഥാനമാണ് വെളുത്തുള്ളിക്കുള്ളത്. അമിതവണ്ണം, ദഹനം, കൊളസ്‌ട്രോള്‍, പ്രമേഹം എന്നിവ നിയന്ത്രിക്കുന്നതില്‍ വെളുത്തുള്ളിയുടെ സ്ഥാനം ഏറെ വലുതാണ്.

tomoto

തക്കാളി
പുരുഷന്മാരില്‍ കണ്ടുവരുന്ന പ്രോസ്‌ട്രേറ്റ് ക്യാന്‍സറിനെ തടുക്കാന്‍ കഴിയുന്ന പച്ചക്കറിയാണ് തക്കാളി. തക്കാളി സ്ഥിരമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ പ്രസോട്രേറ്റ് ക്യാന്‍സര്‍ വരാനുള്ള സാധ്യത 20 ശതമാനമായി കുറയുമെന്ന് ഗവേഷകരുടെ പഠനം തെളിയിക്കുന്നു. ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയിലെ ഗവേഷകരാണ് ഈ പഠനത്തിനു പിന്നില്‍.

ആഴ്ചയില്‍ 20 തക്കാളി വരെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയ ആള്‍ക്കാരില്‍ പ്രോസ്‌ട്രേറ്റ് ക്യാന്‍സറിനുള്ള സാധ്യത 18 ശതമാനം വരെ കുറഞ്ഞതായി പഠനം തെളിവാക്കുന്നു. ചര്‍മ്മ സംരക്ഷണത്തിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന പച്ചക്കറികളിലൊന്നാണ് തക്കാളി.

കാബേജ്, കോളിഫ്ലവര്‍
ബ്രാസിക്ക കുടുംബത്തില്‍പ്പെട്ട കാബേജ് കോളിഫഌവര്‍ എന്നിവയില്‍ അടങ്ങിയിട്ടുള്ള പോഷകത്തിന് അര്‍ബുദ കോശങ്ങളെ നശിപ്പിക്കാനുള്ള കഴിവുണ്ടെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. കാബേജ് ഇനത്തില്‍പ്പെട്ട പച്ചക്കറികള്‍ കൂടുതലായി കഴിക്കുന്നവര്‍ക്ക് വായിലെ ക്യാന്‍സര്‍ ബാധിക്കാനുള്ള സാധ്യത 17 ശതമാനം വരെ കുറവാണെന്നും അന്നനാളത്തിലെ അര്‍ബുദ സാധ്യത നാലിലൊന്നും കുടലിലെ അര്‍ബുദത്തിനും സ്താനാര്‍ബുദത്തിനുമുള്ള സാധ്യത അഞ്ചിലൊന്നും വൃക്കയിലെ അര്‍ബുദത്തിനുള്ള സാധ്യത മൂന്നിലൊന്നുമായി കുറയ്ക്കാനാകുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

ബീട്ട്‌റൂട്ട്
ബീട്ട്‌റൂട്ടില്‍ അടങ്ങിയിട്ടുള്ള ധാതുക്കള്‍, ഫൈബര്‍, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവയാണ് ക്യാന്‍സര്‍ പ്രതിരോധിക്കുന്ന ഘടകങ്ങള്‍. ഇതിലെ ബീറ്റാസയനിന്‍ എന്ന ഘടകം അര്‍ബുദ കോശങ്ങളുടെ വളര്‍ച്ചയെ പ്രതിരോധിക്കുന്നുവെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. കോശങ്ങളുടെ വളര്‍ച്ച 12.5 ശതമാനം വരെ മന്ദീഭവിപ്പിക്കാന്‍ ഈ ഘടകങ്ങള്‍ക്കു സാധിക്കും. കടും ചുവപ്പ് നിറത്തിലുള്ള ഈ ആഹാരസാധനം ക്യാന്‍സറിനെ അകറ്റുന്നതില്‍ പ്രധാനഘടകമാണ്.

ഗ്രീന്‍ ടീ
വായിലെ അര്‍ബുദ കോശങ്ങളെ നശിപ്പിക്കാന്‍ മികച്ച ശേഷിയുള്ള വിഭവമാണ് ഗ്രീന്‍ ടി. ആരോഗ്യകരമായ കോശങ്ങളെ സംരക്ഷിക്കുകയും അര്‍ബുദ കോശങ്ങളെ തടയുകയും ചെയ്യുന്ന ഗ്രീന്‍ ടീയെ ആരോഗ്യ സംരക്ഷണത്തിനുള്ള മികച്ച പാനീയമായാണ് വിലയിരുത്തുന്നത്. ദഹന പ്രക്രിയയ്ക്കും അമിതവണ്ണം തടയാനും ഗ്രീന്‍ ടീ ഉത്തമസഹായിയാണ്.

മഞ്ഞള്‍
ഗൃഹവൈദ്യത്തില്‍ അഗ്രഗണ്യ സ്ഥാനാത്താണ് മഞ്ഞളിന്റെ സ്ഥാനം. മഞ്ഞളിലെ ക്യാന്‍സറിനെ പ്രതിരോധിക്കുന്ന ഘടകമാണ് കുര്‍കുമിന്‍. ഇതേ വസ്തു തന്നെയാണ് ഇപ്പോള്‍ അര്‍ബുദ ചികിത്സയ്ക്കു ഫലപ്രദമെന്നു കണ്ടെത്തിയിരിക്കുന്നത്. ഇതിന് ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയും വ്യാവനവും തടയാന്‍ സാധിക്കും.

സോയാബീന്‍
സ്തനാര്‍ബുദം തടയുവാന്‍ സോയാ മികച്ച ഒരു പ്രതിരോധമായി കണക്കിലെടുക്കുന്നു. മികച്ച പ്രോട്ടീന്‍ സമ്പന്നമായ സോയയിലെ ചില ഘടകങ്ങളെ ചര്‍മ്മസംരക്ഷണത്തിനു ഉപയോഗിക്കുന്നുണ്ട്.

carrot

ക്യാരറ്റ്
ക്യാരറ്റിലെ കരാറ്റിനോയ്ഡ് ശരീരത്തിന് ആവശ്യമായ വിറ്റാമിന്‍ എന്നതിന് അപ്പുറം ക്യാന്‍സറിന് എതിരെ മികച്ച പ്രതിരോധവും തീര്‍ക്കും.

രോഗം വരുന്നിനേക്കാള്‍ നല്ലത് രോഗപ്രതിരോധമാണെന്നിരിക്കെ ആഹാരശൈലിയിലൂടെ ജീവിത ശൈലിയെ കൈപ്പിടിയിലാക്കാനാണ് ശ്രമിക്കേണ്ടത്. ഏത് രോഗത്തേയും പോലെ അര്‍ബുദത്തേയും ചങ്കുറപ്പോടെ നേരിടാന്‍ പഠിക്കുക. ആരോഗ്യമുള്ള മനസ്സാണ് ആരോഗ്യമുളള ശരീരത്തിന്റെ അടിസ്ഥാനം.

DONT MISS
Top