അമിത വേഗതയും മത്സര ഓട്ടവും; നഗരത്തിലെ സ്വകാര്യ ബസുകള്‍ ആളെക്കൊല്ലികളോ

private-busകൊച്ചി: കൊച്ചി നഗരത്തിലെ സ്വകാര്യ ബസുകളില്‍ മത്സര ഓട്ടവും അമിത വേഗതയും വര്‍ദ്ധിക്കുന്നതായി പരാതി. ജീവന്‍ പണയം വെച്ച് വേണം ഓരോ യാത്രക്കാരനും കൊച്ചിയിലെ സ്വകാര്യ ബസുകളില്‍ യാത്ര ചെയ്യേണ്ടത്. അവസ്ഥയാണ് പതിവായിരിക്കുകയാണ്.

മത്സര ഓടത്തിനിടെ കഴിഞ്ഞ ദിവസം തമ്മിലടിച്ച ബസ് ജീവനക്കാരെ കഴിഞ്ഞദിവസം യാത്രക്കാര്‍ തന്നെ പിടിച്ചു പൊലീസില്‍ ഏല്‍പ്പിച്ച സംഭവവും ഉണ്ടായിട്ടുണ്ട്. മത്സര ഓട്ടത്തിനിടയില്‍ റോഡ് മുറിച്ചു കടക്കുന്നതിനായി പോലും മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ട അവസ്ഥയാണ് യാത്രക്കാര്‍ക്കുള്ളത്.

വിദ്യാര്‍ത്ഥികളും മറ്റ് യാത്രക്കാരുമുള്‍പ്പെടെയുള്ള ആയിരക്കണക്കിനു പേര്‍ നിരന്തരം കടന്നുപോവുന്ന തിരക്കേറിയ കൊച്ചി നഗരത്തിലാണ് ആളെക്കൊല്ലികളായ നീലച്ചെകുത്താന്മാരുടെ സഞ്ചാരം. അമിതവേഗതയില്‍ മത്സരയോട്ടം നടത്തുന്ന ബസ്സുകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന പൊതുവികാരമാണ് ജനങ്ങളുടെ ഭാഗത്തു നിന്നും ഉയരുന്നത്.

DONT MISS
Top