ഞങ്ങളെ ഒന്ന് കൊന്ന് തരുമോ? തെലുങ്ക് മലരിന്‍റെ ഡാന്‍സിനെതിരെ സമൂഹമാധ്യമങ്ങളില്‍ മലയാളികളുടെ പൊങ്കാല

malar

പ്രേമത്തിന്റെ തെലുങ്ക് പതിപ്പിനെ ചുറ്റിപ്പറ്റിയുള്ള പൊല്ലാപ്പുകള്‍ അവസാനിക്കുന്നില്ല. നായകന്‍ നാഗചൈതന്യയെ ആയിരുന്നു ട്രോളന്മാര്‍ ഏറ്റവും കൂടുതല്‍ വേട്ടയാടിയത്. യെവരേ എന്ന പാട്ടിനെയും സോഷ്യല്‍ മീഡിയ വെറുതെ വിട്ടില്ല. ഇപ്പോള്‍ നായികയായ ശ്രുതി ഹാസനാണ് പുതിയ ഇര.

മലര്‍ ടീച്ചര്‍ ജോര്‍ജിനെയും കൂട്ടുകാരെയും ഡാന്‍സ് പഠിപ്പിക്കുന്ന രംഗമുണ്ട്. മലയാളത്തില്‍ ഏറെ കൈയ്യടി നേടിയ രംഗങ്ങളിലൊന്നായിരുന്നു ഇത്. എന്നാല്‍ ഇത് തെലുങ്കിലെത്തിയപ്പോള്‍ അല്‍പം ഓവര്‍ ആയിപ്പോയെന്നാണ് ആരാധകര്‍ പറയുന്നത്. ഈ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്

വീഡിയോ കണ്ട സായ് പല്ലവിയെ ഐസിയുവില്‍ അഡ്മിറ്റ് ചെയ്തുവെന്ന് പറയുന്നു ചിലര്‍, ഇതിന് മാത്രം എന്ത് മഹാപാപമാണ് തങ്ങള്‍ ചെയ്തതെന്ന് ചോദിക്കുന്നു മറ്റു ചിലര്‍. മലയാളം പതിപ്പിന്റെ ഏഴയലത്ത് വരില്ല തെലുങ്ക് പ്രേമം എന്നും കമന്‍റുകളുണ്ട്.

malar-3 mallar
DONT MISS
Top