ഗോള്‍ വര്‍ഷത്തോടെ വീണ്ടും ക്രിസ്റ്റ്യാനോ; ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ പോര്‍ച്ചുഗലിന് വന്‍വിജയം

ഗോള്‍ നേട്ടം ആഘോഷിക്കുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ഗോള്‍ നേട്ടം ആഘോഷിക്കുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ലിസ്ബണ്‍ :  യൂറോകപ്പ് ഫൈനലില്‍ പരുക്കേറ്റ് പുറത്ത് പോയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ദേശീയ ടീമിലേക്കുള്ള തന്റെ തിരിച്ച് വരവ് ഗോള്‍ വര്‍ഷത്തോടെ രാജകീയമാക്കി. ആന്‍ഡോറയെ 6-0 ത്തിന് തകര്‍ത്തായിരുന്നു പോര്‍ച്ചുഗലിനെ ആദ്യമായി യുറോപ്യന്‍ ചാമ്പ്യന്‍മാരാക്കിയ നായകന്റെ മടങ്ങിവരവ്.

ആദ്യ 4 മിനിറ്റുകള്‍കുള്ളിലെ രണ്ട് ഗോളുള്‍പ്പെടെ നാല് ഗോളുകള്‍ (2, 4, 47, 68) താരം തന്റെ പേരില്‍ കുറിച്ചു. കവാസോ കാന്‍സാലോ (44), വാലെന്റെ സില്‍വ(86) എന്നിവരാണ് മറ്റ് രണ്ട് ഗോളുകള്‍ നേടിയത്. ദേശീയ ജഴ്‌സിയില്‍ തന്റെ നാലാമത് ഹാട്രിക്ക് നേടിയ താരം കരിയറില്‍ മൊത്തം 42 ഹാട്രിക്കുകള്‍ തികച്ചു. പോര്‍ച്ചുഗലിന് വേണ്ടി ക്രിസ്റ്റിയാനോയുടെ ആദ്യ 4 ഗോള്‍ നേട്ടം കൂടിയാണിത്. ഇടവേളക്ക് മുമ്പ് 3-0 ത്തിന് മുന്നിലായിരുന്നു പോര്‍ച്ചുഗല്‍. ഇടവേള കഴിഞ്ഞയുടനെ ക്രിസ്റ്റാനോ ഹാട്രിക്ക് തികച്ചു. അവിടേയും നിര്‍ത്താതിരുന്ന താരം 68 ആം മിനിറ്റില്‍ നാലാം ഗോളും നേടി.

രണ്ട് താരങ്ങള്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്ത് പോയതിനാല്‍ 9 താരങ്ങളുമായാണ് ആന്‍ഡോറ മത്സരം പൂര്‍ത്തിയാക്കിയത്. റൊണാള്‍ഡോ കളിക്കാതിരുന്ന ആദ്യ യോഗ്യതാ മത്സരത്തില്‍ പോര്‍ച്ചുഗല്‍ മറുപടിയില്ലാത്ത 2 ഗോളുകള്‍ക്ക് സ്വിറ്റ്‌സര്‍ലണ്ടിനോട് തോറ്റിരുന്നു. ഇനിയുള്ള മത്സരങ്ങള്‍ വിജയിച്ച് ടീമിനേ ലോകകപ്പിന് യോഗ്യതയാക്കുകയാണ് തന്റെ കടമയെന്ന് മത്സരശേഷം ക്രിസ്റ്റിയാനോ പറഞ്ഞു. ഫറോ ഐസ്ലന്‍ഡിനെതിരേ തിങ്കളാഴ്ച്ചയാണ് ടീമിന്റെ അടുത്ത മത്സരം.

DONT MISS
Top