ഐഫോണ്‍ 7 ശ്രേണി കേരളത്തിലുമെത്തി; ആദ്യ മോഡലുകള്‍ വിതരണം ചെയ്തത് ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍

apple-new

മോഡലുകള്‍ വിതരണം ചെയ്ത് ബ്ലാസ്റ്റേഴ്സ് താരങ്ങള്‍

കൊച്ചി: ആപ്പിള്‍ 7, ആപ്പിള്‍ 7 പ്ലസ് എന്നിവയുടെ പുതിയ മോഡലുകളുടെ കേരളവിതരണോദ്ഘാടനം കൊച്ചിയില്‍ നടന്നു. ഒബ്‌റോണ്‍ മാളിലെ ആപ്പിള്‍ സ്റ്റോര്‍ ഇവോള്‍വില്‍ കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളാണ് പുതിയ മോഡലുകളുടെ വിതരണോദ്ഘാടനം നടത്തിയത്. ബ്ലാസ്‌റ്റേഴ്‌സ് താരങ്ങളായ മുഹമ്മദ് റാഫി, ആന്റോണിയോ ജെര്‍മന്‍, സെഡ്രിക് ഹെങ്ഹാര്‍ട്ട്, ഇഷ്ഫാക് അഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് മോഡലുകളുകള്‍ വിതരണം ചെയ്തത്.

ഇന്നലെ ഇന്ത്യന്‍ വിപണിയിലെത്തിയ ആപ്പിള്‍ 7 കൊച്ചി, ബംഗളൂരു, ദില്ലി എന്നീ മൂന്ന് നഗരങ്ങളിലാണ് വില്‍പ്പനക്ക് വന്നിരിക്കുന്നത്. സെപ്റ്റംബര്‍ 20 മുതല്‍ ഫോണിന് വേണ്ടിയുള്ള ബുക്കിംഗ് ആരംഭിച്ചതായി അധികൃതര്‍ പറഞ്ഞു. ഇതുവരെ 30-ഓളം ബുക്കിംഗുകള്‍ വന്നിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.

DONT MISS
Top