ഇത് ഫോണോ ബുള്ളറ്റ് പ്രൂഫോ?; നെഞ്ചില്‍ തറക്കേണ്ടിയിരുന്ന വെടിയുണ്ട ഏറ്റുവാങ്ങിയ നോക്കിയ ഫോണിനെ പ്രകീര്‍ത്തിച്ച് നവമാധ്യമങ്ങള്‍

nokia

വെടിയുണ്ട തറച്ച നോക്കിയ ഫോണ്‍(ഇടത്), നോക്കിയ ഫോണുകള്‍ ബുള്ളറ്റ് പ്രൂഫ് കണക്കെ ദേഹത്ത് കെട്ടിവച്ചിരിക്കുന്ന ട്രോള്‍(വലത്)

സ്മാര്‍ട്ട്‌ഫോണ്‍ കാലത്തിനു മുമ്പ് മൊബൈല്‍ഫോണ്‍ വപണിയിലെ രാജാവ് നോക്കിയ ആയിരുന്നു. നോക്കിയ ഒരിക്കലും ഉപഭോക്താക്കളെ ചതിച്ചില്ലെന്ന് മാത്രല്ല സുരക്ഷ നല്‍കുന്നതായും സാമൂഹ്യമാധ്യമങ്ങളില്‍ വാചാലരാവുന്നവരുണ്ട്. നോക്കിയ ഫോണ്‍ തറയില്‍ എറിഞ്ഞാല്‍ ഉടയുന്നത് തറയായിരിക്കുമെന്നും ഫോണിന് ഒന്നും സംഭവിക്കില്ലെന്നും സോഷ്യല്‍മീഡിയാ ട്രോളുകളിലൂടെ ഫോണിന്റെ ബലത്തെകുറിച്ച് പറയാറുണ്ട്. പ്രതാപകാലം കഴിഞ്ഞിട്ടും നോക്കിയയുടെ വിശ്വാസ്യതക്ക് തെളിവാകുകയാണ് പുതിയൊരു വാര്‍ത്ത.

നോക്കിയ 301 ഹാന്‍ഡ്‌സെറ്റ് അഫ്ഗാനിസ്ഥാനില്‍ ഒരാളുടെ ജീവന്‍ രക്ഷിച്ചിരിക്കുന്നു. നെഞ്ചില്‍ തറക്കേണ്ടിയിരുന്ന ഒരു വെടിയുണ്ട നോക്കിയ 301 ഫോണ്‍ ഏറ്റുവാങ്ങി. ഇതിന്റെ ചിത്രം ട്വിറ്ററില്‍ ചര്‍ച്ചയുമായി. ബുള്ളറ്റ് പ്രൂഫ് ആണെന്ന അവകാശവാദത്തിലാണ് നോക്കിയ 2013ല്‍ 301 ഹാന്‍ഡ്‌സെറ്റ് പുറത്തിറക്കിയത്. ഇത് ശരിവയ്ക്കുന്നതാണ് നോക്കിയയുടെ പ്രകടനമെന്ന് തെളിയിക്കുന്നതാണ് ഫോട്ടോ.

nokia, nokia stops bullet, nokia stops bullet saves man, nokia stops bullet trending, nokia bulletproof, indian express, indian express news

ഇത് പോസ്റ്റ് ചെയ്തത് 301 രൂപകല്‍പ്പന ചെയ്ത സംഘത്തിലെ എന്‍ജിനീയര്‍ പീറ്റല്‍ സ്‌കില്‍മാനും. ഈ ട്വീറ്റിന് മറുപടിയായി നോക്കിയയുടെ ബലത്തെ പുകഴ്ത്തി നിരവധി മെമെകളും പോസ്റ്റ് ചെയ്യപ്പെട്ടു. അതില്‍ ബുള്ളറ്റ് പ്രൂഫിന്റെ മാതൃകയില്‍ നോക്കിയ ഫോണുകള്‍ ശരീരത്തില്‍ കെട്ടിവച്ചിരിക്കുന്ന ഒരു ഫോട്ടായാണ് കൂടുതല്‍ ശ്രദ്ധേയമായത്. കയ്യില്‍ നിന്നും താഴെ പോയ നോക്കിയ വലിയ ഗര്‍ത്തം ഉണ്ടാക്കിയെന്ന അടിക്കുറിപ്പോടെയുള്ള ചിത്രവും പ്രചരിച്ചു.

Sometimes it will just create a meteoroid crater instead. (Source: Nokia Memes/Facebook)

ഒരു കാലത്ത് ഇന്ത്യക്കാര്‍ ഹൃദത്തില്‍ സൂക്ഷിച്ചിരുന്ന പേരായ നോക്കിയ ഫോണ്‍ ഉല്‍പാദനം നിര്‍ത്തിയത് പലരെയും സങ്കടപ്പെടുത്തിയിരുന്നു. പഴയ നോക്കിയ ഫോണുകളെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നവര്‍ക്കിടയിലാണ് ബുള്ളറ്റ് പ്രൂഫ് ആയി മാറിയ നോക്കിയയുടെ സംഭവവും പ്രചരിക്കുന്നത്.

Putting your Nokia phone on vibration used to be hazardous to health. This is why. (Source: Nokia Memes/Facebook)

നോക്കിയയെ 2014 ലാണ് 720 കോടി ഡോളറിന് മൈഗ്ഗ്രകാസോഫ്റ്റ് ഏറ്റെടുത്തത്. 1998 മുതല്‍ 2011 വരെ മൊബൈല്‍ ഫോണ്‍ വിപണിയിലെ അതികായരായിരുന്നു നോക്കിയ. എന്നാല്‍ ആന്‍ഡ്രോയിഡിന്റെയും ആപ്പിളിന്റെയും ഇന്ത്യന്‍, ചൈനീസ് കമ്പനികളുടെയും കടന്നുവരവോടെ വിപണിയില്‍ പിടിച്ചുനില്‍ക്കാന്‍ നോക്കിയക്ക് കഴിഞ്ഞില്ല. 2006ല്‍ ചെന്നൈയില്‍ തുറന്ന നോക്കിയ ഫോണ്‍ നിര്‍മാണശാല 2014ല്‍ അടച്ചുപൂട്ടി. 2011 ല്‍ വിന്‍ഡോസ് ഓപറേറ്റിങ് ിസ്റ്റത്തില്‍ ഫോണ്‍ ഇറക്കി പരീക്ഷിച്ചെങ്കിലും വിജയിച്ചില്ല. മൈക്രോസോഫ്റ്റ് ഏറ്റെടുത്ത ശേഷം നോക്കിയ ലൂമിയ ഫോണ്‍ പേരുമാറ്റി മൈക്രോസോഫ്റ്റ് ലൂമിയ എന്നാക്കി മാറ്റിയെങ്കിലും വിജയം നേടിയില്ല.

DONT MISS
Top