‘രവീന്ദ്രനാഥ്, നിങ്ങള്‍ മാര്‍ക്‌സിസ്റ്റാണോ?’; വിദ്യാഭ്യാസമന്ത്രി സംസാരിക്കുന്നത് സംഘികളുടെ ഭാഷയിലെന്ന് എന്‍എസ് മാധവന്‍

എന്‍എസ് മാധവനും സി രവീന്ദ്രനാഥും

എന്‍എസ് മാധവനും സി രവീന്ദ്രനാഥും

വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് ഗാന്ധിജയന്തി ദിനത്തില്‍ നടത്തിയ പ്രസംഗമാണ് പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്. മാംസവും മുട്ടയും മാനും കഴിക്കരുതെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞിരുന്നു. രവീന്ദ്രനാഥിനെ സംഘികളോടാണ് എഴുത്തുകാരന്‍ എന്‍എസ് മാധവന്‍ ഉപമിച്ചിരിക്കുന്നത്. വിദ്യാഭ്യാസമന്ത്രി രവീന്ദ്രനാഥ് സംഘികളുടെ ട്യൂണിലാണ് പാടുന്നതെന്നായിരുന്നു എന്‍എസിന്റെ പരിഹാസം. രവീന്ദ്രനാഥ് മാര്‍ക്‌സിസ്റ്റാണോ എന്നും അദ്ദേഹം ചോദിക്കുന്നു. തന്റെ പാത്രത്തിലേക്ക് ഒളിഞ്ഞുനോക്കരുതെന്നും മന്ത്രിയെ എന്‍എസ് മാധവന്‍ ഓര്‍മ്മിപ്പിച്ചു.

പ്രകൃതി നല്‍കിയ ഭക്ഷണമല്ലാതെ മറ്റൊന്നും ഉപയോഗിക്കരുതെന്നായിരുന്നു മന്ത്രി രവീന്ദ്രനാഥ് തിരുവനന്ദപുരത്ത് പ്രസംഗിച്ചത്. പ്രകൃതിയില്‍ നിന്ന് അകലുമ്പോള്‍ മനുഷ്യന് അസുഖമുണ്ടാകുമെന്നും, അടുക്കുമ്പോള്‍ സുഖമുണ്ടാകുമെന്നും മന്ത്രി പ്രസംഗിച്ചിരുന്നു. മത്സ്യം, മാംസം, മുട്ട, പുകയില, മയക്കുമരുന്ന്, മദ്യം എന്നിവ ഉപയോഗിക്കരുതെന്നും താന്‍ ഉപയോഗിച്ചില്ലെന്നും വിദ്യാഭ്യാസമന്ത്രി പ്രസംഗിച്ചിരുന്നു.

അതേസമയം, ഭക്ഷണസ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്ന സിപിഐഎമ്മിന്റെ നേതാവ് തന്നെ ഭക്ഷണ്തതില്‍ നിയന്ത്രണം വരുത്താനാവശ്യപ്പെടുന്നതായാണ് വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. സംഘപരിവാര്‍ ബീഫ് കഴിക്കലിനെതിരെ പറയുമ്പോള്‍, സിപിഐഎമ്മിന്റെ ഈ മന്ത്രി മത്സ്യ-മാംസാദികളാകെ കഴിക്കരുതെന്നാണ് ആവശ്യപ്പെടുന്നതെന്നാണ് പലരും നവമാധ്യമങ്ങളില്‍ ആരോപിക്കുന്നത്. കേരളത്തിന്റെ പെരുമ കേട്ട പാരമ്പര്യത്തിലും, ജീവിതത്തിലും സവര്‍ണതയുടെ അംശങ്ങള്‍ കയറ്റിവിടാനുള്ള ശ്രമമാണ് ഇതെന്ന് ആരോപിച്ചും ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇതിനിടെയാണ് എഴുത്തുകാരനായ എന്‍എസ് മാധവനും മന്ത്രിയെ സംഘികളുമായി താരതമ്യം ചെയ്ത് രംഗത്തെത്തിയിരിക്കുന്നത്.

DONT MISS
Top