കളിക്കളത്തില്‍ രക്തമൊലിച്ച് നെയ്മര്‍

netmar

കളിക്കളത്തില്‍ നെയ്മര്‍

നതാല്‍: ഫുട്‌ബോള്‍ മത്സരത്തിനിടെ ബ്രസീല്‍ താരം നെയ്മറിന് നെയ്മറിന് പരുക്കേറ്റു. ബൊളീവിയയുമായുള്ള ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെയാണ് നെയ്മറിന്റെ നെറ്റി പൊട്ടി രക്തമൊഴുകിയത്. ബ്രസീല്‍ 4-0ന് മുന്നില്‍ നില്‍ക്കേ 65ആം മിനുട്ടിലായിരുന്നു സംഭവം. ഇടതു കാലില്‍ പന്ത് വെച്ച് ബൊളീവിയയുടെ യാസ്മാനി ഡൂകിനെ മറികടക്കാന്‍ നെയ്മര്‍ ശ്രമിക്കവേ എതിരാളിയുടെ കൈത്തണ്ട ബ്രസീല്‍ താരത്തിന്റെ വലതു കണ്ണിനു സമീപം ഇടിക്കുകയായിരുന്നു.

Brazil’s Neymar lies on the pitch with his face bleeding after a rough play during a 2018 World Cup qualifying soccer match against Bolivia, in Natal, Brazil, Thursday, Oct. 6, 2016. (AP Photo/Leo Correa) ORG XMIT: XLC123

മുഖത്തു നിന്ന് രക്തം വാര്‍ന്നതോടെ ബാര്‍സലോണ താരം മൈതാനത്ത് വീണു. ഉടന്‍ ചികിത്സ നല്‍കിയെങ്കിലും 68ആം മിനുട്ടില്‍ നെയ്മറെ തിരിച്ചുവിളിച്ചു. മത്സരത്തില്‍ 5-0ന് ബ്രസീല്‍ വിജയിച്ചു. ഇതോടെ വെനസ്വേലയ്ക്കെതിരെ നടക്കുന്ന അടുത്ത മത്സരത്തിൽ നെയ്മർ ഉണ്ടാകില്ല.

DONT MISS
Top