ഇതൊരു അന്യായ മസിലുതന്നെ; ഈ മസിലുണ്ടാക്കിയത് ജീവന്‍ പണയം വെച്ച്

വാല്‍ദിര്‍ സെഗാറ്റോ

വാല്‍ദിര്‍ സെഗാറ്റോ

സ്റ്റിറോയിഡുകള്‍ കുത്തിവെച്ചും, മരുന്ന് കഴിച്ചുമെല്ലാം പെട്ടന്ന് മസിലുണ്ടാക്കുന്നവരെ നാം കണ്ടിട്ടുണ്ടാകും. എന്നാലിതാ ഇവിടെ വാല്‍ദിര്‍ സെഗാറ്റോയെന്ന ബ്രസീലിയന്‍ ബോഡീബില്‍ഡര്‍, മസിലുകളിലേക്ക് എണ്ണ കുത്തിവെച്ചാണ് ഇങ്ങനെ മസിലൊരുക്കിയിരിക്കുന്നത്. 25 കിലോയോളം ഭാരമാണ് ഇങ്ങനെ കുത്തിവെപ്പിലൂടെ വര്‍ധിച്ചത്. അതേസമയം മസിലുകളുടെ ദൃഢത വേണ്ടത്ര ഇല്ലെന്നും സെഗാറ്റോ പറയുന്നു. എന്നാല്‍ കടുത്ത ആരോഗ്യപ്രശ്‌നങ്ങളിലേക്കും അംഗഭംഗത്തിലേക്കും ജീവന്‍വരെ നഷ്ടപ്പെടുന്നതിലേക്കും നയിക്കുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

വാല്‍ദിര്‍ സെഗാറ്റോ

വാല്‍ദിര്‍ സെഗാറ്റോ

ഹീമാന്‍, അര്‍നോള്‍ഡ്, രാക്ഷസന്‍ തുടങ്ങിയ ചെല്ലപ്പേരുകളും ഈ മസിലിലൂടെ അദ്ദേഹത്തിന് ലഭിച്ചു. നിലവില്‍ കൈ മസിലുകള്‍ 23 ഇഞ്ച് വണ്ണത്തിലും, നെഞ്ചളവ് 46 ഇഞ്ചിലുമാണ് ഇദ്ദേഹത്തിന്. കൈമസിലുകള്‍ 12 ഇഞ്ച് മാത്രമായിരുന്ന സമയത്ത്, അഞ്ച് വര്‍ഷം മുന്‍പായിരുന്നു ഇദ്ദേഹം ജിമ്മില്‍ പോകാനാരംഭിച്ചത്.

വാല്‍ദിര്‍ സെഗാറ്റോ

വാല്‍ദിര്‍ സെഗാറ്റോ

സിന്തോളെന്ന എണ്ണയെക്കുറിച്ച് കേള്‍ക്കുകയും അത് ഉപയോഗിക്കാനാരംഭിക്കുകയും ചെയ്തു. കൈയിലും നെഞ്ചിലും തോളിലുമെല്ലാം ഇന്ന് ഈ മരുന്ന് വലിയ തോതില്‍ ഈ ബോഡി ബില്‍ഡര്‍ കുത്തിവെക്കുന്നുണ്ട്. കടുത്ത ആരോഗ്യപ്രശ്‌നങ്ങളിലേക്കാവും ഇത് സെഗാറ്റോയെ നയിക്കുകയെന്നാണ് എല്ലാവരും പറയുന്നത്. എന്നാലും അദ്ദേഹത്തിന് മാത്രം യാതൊരു കൂസലുമില്ല.

വാല്‍ദിര്‍ സെഗാറ്റോ

വാല്‍ദിര്‍ സെഗാറ്റോ

DONT MISS
Top