കാത്തിരിപ്പിന് വിരാമമായി;ഐഫോണ്‍ 7 ശ്രേണി ഇന്ത്യയില്‍ സാന്നിധ്യമറിയിച്ചു, ‘കിടിലന്‍’ ഓഫറുകളുമായി ഓണ്‍ലൈന്‍ സ്റ്റോറുകള്‍

എെഫോണ്‍ 7 (ഫയല്‍ ചിത്രം)

എെഫോണ്‍ 7 (ഫയല്‍ ചിത്രം)

ഒടുവില്‍ കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ട് ആപ്പിളിന്റെ ഐഫോണ്‍ 7 ശ്രേണി ഇന്ത്യന്‍ വിപണിയില്‍ സാന്നിധ്യമറിയിച്ചു. ഫ്ളിപ്പ്കാര്‍ട്ട്, ആമസോണ്‍, പെയ്ടിഎം, ഇന്ത്യസ്റ്റോര്‍, സ്‌നാപ് ഡീല്‍, ഇന്‍ഫിബീം, ടാറ്റ ക്ലിക്ക് ഉള്‍പ്പെടുന്ന ഇ കൊമേഴ്‌സ് വിപണികളിലാണ് ഐഫോണിനെ ആപ്പിള്‍ അവതരിപ്പിക്കുന്നത്. ഓണ്‍ലൈന്‍ സ്റ്റോറുകള്‍ക്ക് പുറമെ, ഓഫ്‌ലൈന്‍ സ്റ്റോറുകളിലും ഐഫോണ്‍ 7 ശ്രേണി സാന്നിധ്യമറിയിക്കും. പല ഓണ്‍ലൈന്‍ സ്റ്റോറുകളും ഐഫോണ്‍ 7 ശ്രേണിയിന്‍മേല്‍ കാഷ്ബാക്ക് ഓഫര്‍, എക്‌സ്‌ചേഞ്ച് ഓഫര്‍, സീറോ ഇന്ററസ്റ്റ് ഇഎംഐ എന്നിങ്ങനെയുള്ള ഒരു പിടി ആകര്‍ഷങ്ങളായ ഓഫറുകളും ഒരുക്കിയിട്ടുണ്ട്.

iphone-offer

ഐഫോണ്‍ 7 ന് മേല്‍ പ്രീ ഓര്‍ഡര്‍ സ്വീകരിച്ച് പ്രമുഖ ഇ കൊമേഴ്‌സ് സൈറ്റുകള്‍ മത്സര രംഗത്ത് സാന്നിധ്യമറിയിച്ചപ്പോള്‍, പെയ്ടിഎം, ടാറ്റ ക്ലിക്ക് മുതലായ ഓണ്‍ലൈന്‍ സ്‌റ്റോറുകള്‍ ഇന്ന് രാത്രി 7 മുതല്‍ ഐഫോണ്‍ 7 ശ്രേണിയെ അവതരിപ്പിക്കുമെന്ന് അറിയിച്ചിരുന്നു. ഓണ്‍ലൈനിന് പുറമെ, ഓഫ്‌ലൈന്‍ സ്്‌റ്റോറുകളായ ക്രോമ, റിലയന്‍സ് ഐസ്‌റ്റോര്‍, ഐസെന്‍ക എന്നിവടങ്ങളിലും ഐഫോണ്‍ 7, ഐഫോണ്‍ 7 plus മോഡലുകള്‍ ലഭ്യമാകും. ഐഫോണ്‍ 7 ന്റെ 32 ജിബി, 128 ജിബി, 256 ജിബി മോഡലുകള്‍ക്ക് യഥാക്രമം 60000, 70000, 80000 രൂപ നിരക്കുകളിലാണ് ഇന്ത്യയില്‍ ലഭ്യമാവുക. അതേസമയം, ഉയര്‍ന്ന മോഡലായ ഐഫോണ്‍ 7 plus ന്റെ 32 ജിബി മോഡലിന് ഇന്ത്യയില്‍ 72000 രൂപ നിരക്കില്‍ ലഭ്യമാകുമ്പോള്‍, 128 ജിബി, 256 ജിബി മോഡലുകള്‍ യഥാക്രമം 82000, 92000 രൂപ നിരക്കുകളിലാണ് അവതരിപ്പിക്കുന്നത്.

iphonw-7

പുതിയ മോഡലുകളുടെ വരവിന് മുന്നോടിയായി നേരത്തെ, മുന്‍ മോഡലായ ഐഫോണ്‍ 6 s ന് ആപ്പിള്‍ വില കുറച്ചിരുന്നത് ഏറെ ശ്രദ്ധ നേടിയിരുന്നു. നിലവില്‍ 50,000 രൂപ വിലയിലാണ് വിപണിയില്‍ ഐഫോണ്‍ 6 s ലഭിക്കുന്നത്.

ആപ്പിള്‍, ഇന്ത്യയില്‍ നേരിട്ട് തങ്ങളുടെ ഉത്പന്നങ്ങളെ വില്‍ക്കാറില്ല. വിതരണ ശൃഖലയിലൂടെയും അംഗീകൃത വില്‍പനക്കാര്‍ മുഖേനയുമാണ് ആപ്പിള്‍ ഉത്പന്നങ്ങളെ, ഇന്ത്യന്‍ വിപണിയില്‍ എത്തിച്ച് വരുന്നത്. ആപ്പിളിന്റെ വെബ്‌സൈറ്റില്‍ നിന്നും മറ്റ് രാഷ്ട്രങ്ങളിലെ ഉപഭോക്താക്കള്‍ക്ക് നേരിട്ട് ഉത്പന്നങ്ങള്‍ വാങ്ങാന്‍ സാധിക്കുമെങ്കിലും, ഇന്ത്യയില്‍ ആപ്പിളിന് നേരിട്ട് ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ ലൈസന്‍സ് ഇല്ലാത്തതിനാലാണ് മൂന്നാംകിട ചില്ലറ വ്യാപാര ശൃഖലയെ ആശ്രയിച്ച് വരുന്നത്.

DONT MISS
Top