വീട്ടുജോലിക്കാരിയെ പട്ടിണിക്കിരുത്തി സമ്പന്ന കുടുംബത്തിന്റെ മൃഷ്ടാന്ന ഭോജനം; ചിത്രം സോഷ്യല്‍ മീഡിയയില്‍

child

മൈക്കിള്‍ ഫാനി പോസ്റ്റ് ചെയ്ത ചിത്രം

ഭക്ഷണം പങ്കുവെച്ച് കഴിക്കണമെന്നാണ് നൂറ്റാണ്ടുകളായി നാമൊക്കെ പഠിച്ചിരിക്കുന്ന ശീലം. ഉള്ളവര്‍ ഇല്ലാത്തവര്‍ക്ക് ദാനം ചെയ്യണം. പല ദൈവതുല്യരും നമുക്ക് നല്‍കിയ മഹത്തായ സന്ദേശം. ഭക്ഷണത്തിന് മുന്നില്‍ ജാതിമതവര്‍ണ വ്യത്യാസങ്ങളില്ല. ഒരു നേരത്തെ ആഹാരത്തിന് വേണ്ടിയാണ് ഓരോ മനുഷ്യനും ജീവിക്കുന്നത്. ആത്യന്തികമായി അതാണ് ശരി. മറ്റെല്ലാ സുഖങ്ങള്‍ക്കുമുള്ള പ്രാധാന്യം അതിന് ശേഷമേയുള്ളൂ. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു ചിത്രം ഈ ചിന്തകള്‍ക്കുള്ള പ്രാധാന്യത്തെ കുറിച്ച് നമ്മെ ഓര്‍മ്മിപ്പിക്കും.

ഇന്തോനേഷ്യയിലെ ഒരു ധനിക കുടുംബം അടുത്തിടെ ഒരു ഹോട്ടലില്‍ വിരുന്നിന് പോയപ്പോള്‍ ഒപ്പം വീട്ടുജോലിക്കാരിയും ഉണ്ടായിരുന്നു. ഹോട്ടലില്‍ എത്തിയ ശേഷം തങ്ങള്‍ ഇരിക്കുന്ന മേശയില്‍ നിന്നും മാറ്റി മറ്റൊരു മേശയില്‍ ഇരുത്തിയ ശേഷം ഭക്ഷണം കഴിക്കാന്‍ ആരംഭിച്ചു. കുടുംബാംഗങ്ങള്‍ ഒരു മേശക്കു ചുറ്റിലുമിരുന്ന് ഭക്ഷണം കഴിക്കാന്‍ ആരംഭിച്ചപ്പോള്‍ തൊട്ടടുത്ത മേശയില്‍ വിശന്നിരിക്കുകയായിരുന്നു ആ ബാലിക.

സമീപത്തിരുന്ന മൈക്കിള്‍ ഫാനി എന്ന യുവാവ് പകര്‍ത്തിയ ഈ ചിത്രം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരിക്കുകയാണ്. വിശന്നിരിക്കുന്ന ബാലിക കൊതിയോടെ യജമാനന്റെ മേശയിലേക്ക് നോക്കുന്നുണ്ടെങ്കിലും ആ നോട്ടങ്ങള്‍ക്കൊന്നും ഫലമുണ്ടായില്ല. ജോലിക്കാരിയായതു കൊണ്ടാണ് മുന്തിയ ഹോട്ടലില്‍ നിന്നുള്ള ഭക്ഷണം നല്‍കാതിരുന്നത്.

ഇന്തോനേഷ്യന്‍ കുടുംബം ബാലികയോട് കാണിച്ച വിവേചനം തുറന്നു കാണിച്ച മൈക്കിള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഫോട്ടോ പതിനായിരക്കണക്കിന് പേരാണ് ഷെയര്‍ ചെയ്തത്.

DONT MISS
Top