ഇന്ത്യന്‍ കാര്‍ വിപണി സജീവം; രണ്ട് ലക്ഷത്തിലധികം കാറുകള്‍ സെപ്തംബറില്‍ മാത്രം വിറ്റഴിച്ചു

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

ദില്ലി: സെപ്തംബറില്‍ ഇന്ത്യന്‍ കാര്‍ വില്‍പന റെക്കോര്‍ഡ് നേട്ടത്തില്‍. രണ്ട് ലക്ഷത്തിലധികം കാറുകളാണ് കഴിഞ്ഞ മാസം മാത്രം രാജ്യത്ത് വിറ്റഴിഞ്ഞത്. 15.14 ശതമാനം വളര്‍ച്ചയാണ് ഈ കാലയളവില്‍ ഇന്ത്യന്‍ കാര്‍ വിപണി കൈവരിച്ചിരിക്കുന്നത്.

കഴിഞ്ഞ 42 മാസത്തെ ഏറ്റവും മികച്ച വ്യാപാരമാണ് ഇന്ത്യന്‍ കാര്‍ വിപണി കാഴ്ച്ചവെച്ചത്. സെപ്തംബര്‍ മാസത്തില്‍ മാത്രം 2,78,428 കാറുകളാണ് രാജ്യത്ത് വിറ്റഴിച്ചത്. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 19.92 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്‌ചേഴ്‌സ് സൊസൈറ്റി പുറത്തുവിട്ട റിപ്പോര്‍ട്ടാണിത്. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ ഇന്ത്യയില്‍ വിറ്റത് 23,200 കാറുകളായിരുന്നു. ഇത്തവണ ഇത് 20 ശതമാനം വര്‍ധിച്ച് 27,8428 യൂണിറ്റായി. 2012-ന് ശേഷം ഇന്ത്യന്‍ കാര്‍വിപണി നേടുന്ന ഏറ്റവും വലിയ നേട്ടമാണിതെന്നും സൊസൈറ്റി ചൂണ്ടിക്കാണിക്കുന്നു.

പാസഞ്ചര്‍ കാറുകളുടെ വിഭാഗത്തിലാണ് സെപ്തംബര്‍ മാസത്തില്‍ റെക്കോര്‍ഡ് വില്‍പ്പന നടന്നതെങ്കിലും യൂട്ടിലിറ്റി വാഹനങ്ങളുടെ എണ്ണത്തിലും ഇത്തവണ വന്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. മാരുതിയ്ക്കും ഹോണ്ടയ്ക്കുമാണ് കാര്‍ വിപണിയിലെ ഉണര്‍വ് പ്രയോജനകരമായത്. മോട്ടോര്‍ സൈക്കിള്‍ വിഭാഗവും സ്‌കൂട്ടിയും ഗ്രാമങ്ങളിലും പട്ടണങ്ങളിലും മികച്ച മുന്നേറ്റം നടത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തില്‍ 1,02,0204 ഇരുചക്ര വാഹനങ്ങള്‍ വിറ്റഴിച്ചപ്പോള്‍ ഈ വര്‍ഷം അത് 11 ലക്ഷത്തിലധികമായി ഉയര്‍ന്നു. ബജാജും ഹീറോ മോട്ടോര്‍സുമാണ് ഈ വിഭാഗത്തില്‍ നേട്ടം കൈവരിച്ച കമ്പനികള്‍. ബജാജ് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 22.29 വളര്‍ച്ച കൈവരിച്ചപ്പോള്‍ ഹീറോ 24.82 ശതമാനം നേട്ടം കൊയ്തു.

പുതിയ വാഹനങ്ങളുടെ രജിസ്‌ട്രേഷനിലും ഈ വര്‍ഷം മികച്ച മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഉത്സവ സീസണുകളിലെ വമ്പന്‍ ഓഫറുകളാണ് ഉപഭോക്താക്കളെ ഈ മേഖലയിലേയ്ക്ക് ആകര്‍ഷിക്കുന്നത്.

DONT MISS
Top