കവര്‍ച്ചയ്ക്ക് ഇരയായ കിം കര്‍ദാഷിയാന് പിന്തുണയുമായി പോണ്‍ഹബ്; “കിം ഞങ്ങളുടെ കുടുംബാംഗം, കവര്‍ച്ചക്കാരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 50,000 ഡോളര്‍ സമ്മാനം”

ഫയല്‍ ചിത്രം

ഫയല്‍ ചിത്രം

കവര്‍ച്ചയ്ക്ക് ഇരയായ പ്രശസ്ത മോഡലും നടിയുമായ കിം കര്‍ദാഷിയാന് പിന്തുണയുമായി പോണ്‍ഹബ് രംഗത്ത്. താരത്തെ സ്വന്തം കുടുംബാംഗമായി പ്രഖ്യാപിച്ച പോണ്‍ഹബ് അക്രമിയെ കണ്ടെത്തുന്നവര്‍ക്ക് വന്‍ പ്രതിഫലമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഒന്നും രണ്ടുമല്ല 50,000 ഡോളറാണ് പ്രതിഫലമായി ലഭിക്കുന്നത്.

കിമ്മിന് പാരീസില്‍ നേരിടേണ്ടി വന്ന ദുരന്തത്തില്‍ തങ്ങള്‍ അതീവ ദുഖിതരാണെന്ന് പോണ്‍ഹബ് വൈസ് പ്രസിഡന്റ് കോറി പ്രൈസ് പറഞ്ഞു. കിമ്മിനെ പോണ്‍ഹബിലെ കുടുംബാംഗമായാണ് ഞങ്ങള്‍ കാണുന്നത്. ഈ ഹീനമായ കുറ്റകൃത്യം നടത്തിയവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിന് കഴിയുന്നതെല്ലാം ചെയ്യാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. അക്രമികളെ കുറിച്ചുള്ള വിവരങ്ങള്‍ അറിയിക്കുന്നതിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഞങ്ങളുടെ എല്ലാ ആരാധകരുടേയും കൂട്ടായ പ്രവര്‍ത്തനം ആവശ്യപ്പെടുകയാണ്. കുറ്റക്കാരെ കുറിച്ചുള്ള വിവരങ്ങള്‍ കൈമാറാന്‍ കഴിഞ്ഞാല്‍ അവരെ വളരെ പെട്ടെന്ന് പിടികൂടാന്‍ സാധിക്കും. പ്രൈസ് വ്യക്തമാക്കി.

അക്രമികളെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ക്ക് tips@pornhub.com എന്ന ഇമെയിലില്‍ വിവരങ്ങള്‍ കൈമാറാം.

കിം കര്‍ദാഷിയാനും ഭര്‍ത്താവും

കിം കര്‍ദാഷിയാനും ഭര്‍ത്താവും

കഴിഞ്ഞ തിങ്കളാഴ്ചയാണ് കിം കര്‍ദാഷിയാനെ ഒരു കൂട്ടം അക്രമികള്‍ പാരീസിലെ ഹോട്ടല്‍ മുറിയില്‍ വെച്ച് തോക്കു ചൂണ്ടി കവര്‍ച്ച ചെയ്തത്. പുലര്‍ച്ചെ രണ്ടരയോടെയാണ് കിമ്മിന്റെ മുറിയിലേക്ക് പൊലീസ് വേഷത്തില്‍ അഞ്ചംഗ സംഘം അതിക്രമിച്ചു കയറിയത്. ആഭരണപ്പെട്ടി, മോതിരം തുടങ്ങിയവ അടക്കം 1.6 കോടി അമേരിക്കന്‍ ഡോളറിന്റെ (ഏകദേശം 106.5 കോടി രൂപ) ആഭരണങ്ങളാണ് അക്രമികള്‍ കവര്‍ച്ച ചെയ്തത്. ഫാഷന്‍ വീക്കില്‍ പങ്കെടുക്കാന്‍ പാരിസിലെത്തിയതായിരുന്നു കിമ്മും ഭര്‍ത്താവും. സംഭവം നടക്കുമ്പോള്‍ ന്യൂയോര്‍ക്കില്‍ മ്യൂസിക് ഷോ അവതരിപ്പിക്കുകയായിരുന്നു കര്‍ദാഷിയാന്റെ ഭര്‍ത്താവ് കെയ്ന്‍ വെസ്റ്റ്.

കിമ്മിന്റെ റേ ജെ എന്ന സെക്‌സ് വീഡിയോ ആണ് പോണ്‍ഹബില്‍ ഏറ്റവും അധികം ആളുകള്‍ കണ്ടിട്ടുള്ള വീഡിയോ. 11 കോടിയിലധികം ആളുകളാണ് ഈ വീഡിയോ കണ്ടത്. ലോകത്ത് ഏറ്റവും അധികം സ്ത്രീകള്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞിട്ടുള്ള പോണ്‍ സ്റ്റാര്‍ കൂടിയാണ് കിം.

DONT MISS
Top