തോക്കിന് പകരം കയ്യില്‍ പാന്‍മസാല, തരംഗമായി ജെയിംസ് ബോണ്ടിന്റെ പരസ്യം – വീഡിയോ കാണാം

bond
ജെയിംസ് ബോണ്ട് ചിത്രങ്ങളില്‍ ഏറ്റവും അധികം തവണ ബോണ്ടായി എത്തിയിരിക്കുന്നത് റോഗര്‍ മൂറാണ്. ഡാനിയല്‍ ക്രെയ്ഗും സീന്‍ കോണറിയും തിമോത്തി ഡാള്‍ട്ടണും പല തവണ ബോണ്ടായി എത്തിയിട്ടുണ്ട്. പക്ഷെ, ജെയിംസ് ബോണ്ട് എന്ന് കേള്‍ക്കുമ്പോള്‍ പലരുടേയും മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത് പിയേര്‍സ് ബ്രോസ്‌നന്‍ ആയിരിക്കും. ഗോള്‍ഡന്‍ ബോയ്, ടുമാറോ നെവര്‍ ഡയ്‌സ്, ദ വേള്‍ഡ് ഈസ് നോട്ട് ഇനഫ്, ഡൈ അനദര്‍ ഡേ എന്നീ ബോണ്ട് ചിത്രങ്ങളില്‍ നോട്ടം കൊണ്ട് പോലും പ്രേക്ഷകരെ ത്രസിപ്പിച്ച ബ്രോസ്‌നന്‍ ബോണ്ടായി വീണ്ടും എത്തുകയാണ്. സിനിമയിലല്ല, പരസ്യചിത്രത്തിലാണ് ബോണ്ട് വീണ്ടും അവതരിക്കുന്നത്.

ബ്രോസ്‌നന്‍ വീണ്ടും ഏജന്റ് 007 ആകുമ്പോള്‍ കയ്യില്‍ തോക്കിന് പകരം പാന്‍മസാലയാണ്. പാന്‍ ബഹാര്‍ എന്ന പാന്‍മസാലയുടെ പരസ്യചിത്രത്തിലാണ് ബ്രോസ്‌നന്‍ അഭിനയിച്ചിരിക്കുന്നത്. ബോണ്ട് ചിത്രത്തിലേത് പോലെ വില്ലന്മാരെ ഇടിച്ച് പറത്തുകയും നായികയെ പാട്ടിലാക്കുകയുമൊക്കെ ചെയ്യുന്നുണ്ട് പരസ്യത്തിലും. നരച്ചതാടിയുമായി പുതിയ ലുക്കിലാണ് ബ്രോസ്‌നന്‍ എത്തുന്നത് എന്ന പ്രത്യേകതയും പരസ്യത്തിനുണ്ട്.

DONT MISS
Top