കിടിലന്‍ ഗെറ്റപ്പുകളില്‍ കാര്‍ത്തി,രാജകുമാരിയായി നയന്‍താര; കശ്‌മോര ട്രെയിലര്‍

karthi-and-nayanthara

ചിത്രത്തില്‍ നിന്ന്

കാര്‍ത്തി മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളിലെത്തുന്ന തമിഴ് ചിത്രം കശ്‌മോരയുടെ ട്രെയിലര്‍ പുറത്തിറങ്ങി. നയന്‍താരയും ശ്രീവിദ്യയുമാണ് ചിത്രത്തില്‍ നായികമാരാകുന്നത്. പ്രശസ്ത സംവിധായകനായ ഗോകുല്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ചിത്രത്തില്‍ കാര്‍ത്തി അവതരിപ്പിക്കുന്ന കശ്‌മോര, രാജനായകന്‍ എന്നീ രണ്ട് കഥാപാത്രങ്ങളുടെ ഗെറ്റപ്പുകള്‍ അണിയറ പ്രവര്‍ത്തകര്‍ നേരത്തെ പുറത്തു വിട്ടിരുന്നു. നീണ്ട താടി വളര്‍ത്തി തല മൊട്ടയടിച്ച് പ്രത്യക്ഷപ്പെടുന്ന കാര്‍ത്തിയുടെ ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. രത്‌നമഹാദേവി എന്ന രാജകുമാരിയുടെ വേഷത്തിലാണ് നയന്‍താര എത്തുന്നത്. ഫാന്റസി, ഹൊറര്‍, വര്‍ത്തമാനം എന്നിവ കൂട്ടിയിണക്കി ഒരുക്കിയിരിക്കുന്ന ചിത്രം ചിത്രീകരണസമയം മുതല്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.

karthi-1

സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീതസംവിധാനം. ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. തമിഴ്, തെലുങ്ക് ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രം ഒക്ടോബര്‍ 28-ന് തീയറ്ററുകളിലെത്തും.

DONT MISS
Top