സ്വാശ്രയ വിഷയത്തില്‍ പ്രക്ഷോഭം നടക്കുമ്പോള്‍ ഒ രാജഗോപാല്‍ സര്‍ക്കാരിന് മംഗളപത്രം എഴുതുന്ന തിരക്കിലായിരുന്നു: രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല

തിരുവനന്തപുരം: സ്വാശ്രയ പ്രശ്‌നത്തില്‍ ഫീസ് കുറക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ്, സഭയില്‍ പ്രക്ഷോഭം നടത്തുമ്പോള്‍ ബിജെപി എംഎല്‍എ രാജഗോപാല്‍, സര്‍ക്കാരിന് മംഗള പത്രം എഴുതുന്ന തിരക്കിലായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പക്ഷെ, എബിവിപി പ്രവര്‍ത്തകരെ തെരുവില്‍ തല്ലുകൊള്ളാന്‍ വിടുകയായിരുന്നുവെന്ന് രമേശ് ചെന്നിത്തല തുറന്നടിച്ചു. ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചത്.

അടുത്ത വര്‍ഷം സ്വാശ്രയമെഡിക്കല്‍ ഫീസ് പത്തുലക്ഷമായി ഉയര്‍ത്താനുള്ള രഹസ്യ നീക്കവുമായാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും
ഫീസ് പത്ത് ലക്ഷമാക്കി ഉയര്‍ത്താന്‍ ഹൈക്കോടതിയിലെ കേസുകള്‍ പോലും തോറ്റു കൊടുക്കുകയാണെന്നും രമേശ് ചെന്നിത്തല ഫെയ്‌സ്ബുക്കില്‍ കുറിച്ചു . കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി സര്‍ക്കാരുമായി കരാര്‍ ഒപ്പിടാത്ത കോളേജുകള്‍ക്ക് അനുകൂലമായി വിജ്ഞാപനമിറക്കിയതും ഒത്തുകളിയുടെ ഭാഗമായാണ്. കണ്ണൂര്‍, കെഎംസിറ്റി എന്നീ മെഡിക്കല്‍ കോളേജുകളില്‍ 10 ലക്ഷം വീതവും കരുണ മെഡിക്കല്‍ കോളേജില്‍ ഏഴര ലക്ഷം രൂപയും ഫീസ് ഈടാക്കാനുള്ള വിജ്ഞാപനമാണ് കോടതി വിധിയുടെ മറവില്‍ ഒത്തുകളിയുടെ ഭാഗമായി സര്‍ക്കാര്‍ ഇറക്കിയിട്ടുള്ളതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

സര്‍ക്കാരുമായി കരാറില്‍ ഒപ്പിടാത്ത കോളേജുകള്‍ക്ക് ബമ്പര്‍ ലോട്ടറിയാണ് അടിച്ചിരിക്കുന്നതെന്നും മാനേജ്‌മെന്റുകളുമായുള്ള ഒത്തുകളിയിലൂടെ അധിക ഫീസ് വാങ്ങാനുള്ള പുതിയ പാലം തുറക്കുകയാണ് സര്‍ക്കാര്‍ ചെതയ്തിരിക്കുന്നതെന്നും രമേശ് ചെന്നിത്തല കൂട്ടിചേര്‍ത്തു.

DONT MISS
Top